അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണകരമായ ആഴ്ചയാണിത്. ക്രയവിക്രയങ്ങള്‍ക്കും വാഗ്വൈഭവത്തിലും ധനലാഭത്തിനും സ്ഥാനമാനപ്രാപ്തിക്കും യോഗമുണ്ട്. വിവാഹാദി മംഗളകര്‍മങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നിരുന്നാലും അകാരണമായ മനശ്ചാഞ്ചല്യത്തിനും വീഴ്ച, മുറിവേല്‍ക്കാനിടവരുക എന്നിവയ്ക്കും യോഗം പറയാവുന്നതാണ്..കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്ഈ നക്ഷത്രക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്. സംഗീതസാഹിത്യ നൃത്തകലാദികളിലുള്ളവര്ക്ക് വളരെ ഗുണപരമായ മാറ്റങ്ങളുടെ കാലമാണിത്. പാലുല്പാദനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വൈദ്യരംഗത്തുള്ളവര്ക്കും മധ്യസ്ഥവൃത്തിയിലുള്ളവര്ക്കും വളരെ നല്ല സമയമാണ്. കാര്‍ഷികരംഗത്തുള്ളവര്‍ക്കും പ്രായേണ നല്ല കാലമാണ്. എണ്ണ, നെയ്യ് മുതലായവ വിറ്റുജീവിക്കുന്നവര്ക്കും ഇത് നല്ല സമയമാണ്..മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്ഈശ്വരാനുഗ്രഹമുള്ള സമയമാണിത്. വാഗ്വൈഭവംകൊണ്ട് സ്വന്തം കഴിവ് പ്രകടിപ്പിക്കാവുന്ന കാലമാണിത്. ഉന്നത സ്ഥാനമാനപ്രാപ്തിക്കും വിദേശവാസ യോഗത്തിനും ഇക്കാലത്ത് യോഗമുണ്ട്. ഗവേഷണരംഗത്തുള്ളവര്‍ക്ക് വളരെ അനുകൂലമായ സമയമാണ്..പുണര്‍തം 4-ാം പാദം, പൂയം, ആയില്യംഎല്ലാ കാര്യങ്ങള്‍ക്കും ഒരു തടസ്സമുള്ള സമയമാണ്. സല്‍കര്‍മങ്ങള്‍ക്കും വീട്, വാഹനം എന്നിവയ്ക്കായി ചെലവുകള്‍ക്കും യോഗമുണ്ട്. അനാവശ്യ സംസാരം മൂലം കലഹസാധ്യതകള്ക്ക് ആധിക്യമുള്ള സമയമാണ്..മകം, പൂരം, ഉത്രം 1-ാം പാദംഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനം ധാരാളമുള്ള സമയമാണ്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ധനലാഭം, ആരോഗ്യം, കുടുംബൈശ്വര്യം ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ട്. പുണ്യതീര്‍ത്ഥസ്നാനാദി ഗുണം, പണ്ഡിതശ്രേഷ്ഠരുമായി സഹവാസം, ധര്മാനുഷ്ഠാനതല്പരത എന്നിവയ്ക്കും സാധ്യതയുണ്ട്..ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമായ ആഴ്ചയാണിത്. കര്‍ഷകര്‍ക്കും വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും അത് ഗുണകരമാണ്. ഇതിനുപുറമെ സര്‍ക്കാര്‍ വക ഉദ്യോഗലബ്ധിക്കും പ്രശസ്തിക്കുംകൂടി യോഗമുണ്ട്. കൂടാതെ ജലാശയങ്ങളുടെ നിര്‍മിതി, സംരക്ഷണം, ധനധാന്യസമൃദ്ധി എന്നിവയ്ക്കെല്ലാം ഗുണപ്രദമായ ആഴ്ചയാണിത്..ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്വളരെ ഈശ്വരാധീനമുള്ള സമയമാണിത്. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കാനും ദേവാരാധന താല്പര്യം, ഗുരുശ്രേഷ്ഠന്മാരെ ബഹുമാനിക്കുന്നതുമൂലം ഐശ്വര്യം എന്നിവയ്ക്ക് യോഗമുണ്ട്. തന്നെയുമല്ല, വിദ്വജ്ജനസമാഗമം, ധര്‍മാനുഷ്ഠാന തല്പരത, കൃഷിയിലും ക്രയവിക്രയങ്ങളിലും ലാഭം എന്നിവയ്ക്കും യോഗമുണ്ട്..വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ടഅകാരണഭയം, നാശനഷ്ടങ്ങള്‍, ഉദരരോഗസാധ്യതകള്‍, തടസ്സങ്ങള്‍, നല്ലത് ചെയ്താലും ചീത്തഫലങ്ങള്‍ എന്നിവയ്ക്ക് യോഗമുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates