കേരളത്തില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം കുതിക്കുന്നു. മേയ് അവസാനത്തെ കണക്ക് അനുസരിച്ച് കേരളത്തില്‍ നിന്നുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ ആകെ ആസ്തിമൂല്യം 94,829. 36 കോടി രൂപയിലെത്തി.കേരളത്തിന് പുറത്തുള്ള മലയാളികളുടെ കൂടി കണക്കെടുത്താല്‍ ഇത് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തും..രാജ്യത്ത് മ്യൂച്ചല്‍ ഫണ്ടുകള്‍ ആകെ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്തിയായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനം കേരളത്തില്‍ നിന്നുള്ളതാണെന്ന് അസോസിയേഷന് ഓഫ് മ്യൂച്ചല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.16,229.30 കോടിയുമായി കൊച്ചിയില്‍ നിന്നാണ് സംസ്ഥാനത്ത് ഏറ്റവുമധികം മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ഉള്ളത്. 10,163.09 കോടിയുമായി തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍.എസ്ഐപി പ്രകാരമുള്ള നിക്ഷേപങ്ങളിലും കേരളത്തിന്റെ മുന്നേറ്റം പ്രകടമാണ്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള എസ്ഐപി വിഭാഗത്തില്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 28,788.69 കോടി രൂപയാണ്..കേരളത്തില്‍ നിന്നുള്ള ശരാശരി പ്രതിമാസ എസ്ഐപി നിക്ഷേപം 635 കോടി രൂപയാണ്. 11 വര്‍ഷം കൊണ്ട് നിക്ഷേപകരുടെ എണ്ണത്തില്‍ 23 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.കേരളത്തില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകളാണ്. ദേശീയ ശരാശരിയായ 25.7 ശതമാനത്തേക്കാള്‍ മികച്ച നിലയിലാണിത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates