2024ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ഐപിഎല്‍ ആണ്..ഇന്ത്യ കപ്പ് ഉയര്‍ത്തിയ ടി20 ലോകകപ്പ് ആണ് രണ്ടാം സ്ഥാനത്ത്.കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ മുന്നണിയിലെ മുഖ്യ കക്ഷിയായ ബിജെപിയാണ് മൂന്നാം സ്ഥാനത്ത്.2024ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലമാണ്.പാരീസ് ഒളിംപിക്സ് ആണ് തൊട്ടുപിന്നില്‍.വേനല്‍ക്കാലത്ത് രാജ്യം നേരിട്ട ഉഷ്ണതരംഗമാണ് ആറാം സ്ഥാനത്ത്.നവഭാരതശില്‍പ്പിയായ രത്തന്‍ ടാറ്റ വിട പറഞ്ഞ വര്‍ഷമാണ് 2024. രത്തന്‍ ടാറ്റയും ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് എട്ടാം സ്ഥാനത്ത്.പ്രോ കബഡി ലീഗും ഇന്ത്യന്‍ സൂപ്പര്‍ ലീഗുമാണ് ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates