ഗുവാഹത്തി- ഷില്ലോങ്-ചിറാപുഞ്ചി: പൈന് മരങ്ങള്, അരുവികള്, ഗ്രാമ ഭംഗികള്, മലനിരകള് എന്നിവ ആസ്വദിക്കാം.കൊങ്കണ് - മുംബൈ- ഗോവ യാത്ര- ബീച്ചുകളുടെ ദൃശ്യചാരുത, റോഡുകളുടെ ഇരുവശവും തെങ്ങുകള്, തീരദേശ രുചികള് എന്നിവ ആസ്വദിക്കാം.അഹമ്മദാബാദ്- കച്ച് - റാന് ഓഫ് കച്ചിലെ റാന് ഉത്സവം, ഒട്ടകസവാരി, ഉപ്പുപാടത്തിന്റെ കാഴ്ചയും സവിശേഷമായ കാലാവസ്ഥയും ആസ്വദിക്കാം.ചെന്നൈ- പോണ്ടിച്ചേരി - ഈസ്റ്റ് കോസ്റ്റ് റോഡിലൂടെയുള്ളയുള്ള തീരദേശ യാത്ര മികച്ച അനുഭവം നല്കും. ചെന്നൈ-മഹാബലി പുരം യാത്ര യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില് ഉള്പ്പെട്ടിട്ടുള്ള സ്ഥലമാണ്..ജയ്പൂര്- ജയ്സ്ലാമര് - രാജപുത്രരുടെ ചരിത്രംകൊണ്ടും വ്യത്യസ്തമായ ഭൂപ്രകൃതികൊണ്ടും പ്രശസ്തമാണ്. രാജസ്ഥാനിലെ മരുഭൂമി, പ്രധാന നഗരങ്ങളായ ജയ്പൂര്, ജോധ്പുര്, ജയ്സാല്മീര്, ഉദയ്പൂര് എന്നിവയും കാണാം.ബംഗളൂരു- കൂര്ഗ് - തേയില തോട്ടങ്ങള്, കുരുമുളക് തോട്ടങ്ങള്, വന്യമൃഗങ്ങള് എന്നിവയുടെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം.ഭുവനേശ്വര്- പുരി- ഒഡീഷ തീരഭംഗി, ബീച്ചുകള്, നാലബന പക്ഷിസങ്കേതം.ഹൈദരാബാദ് -ഹംപി- ക്ഷേത്രങ്ങള്, ചരിത്ര മ്യൂസിയം, തുംഗഭദ്ര നദി തുടങ്ങിയവ ആസ്വദിക്കാം