സിംബാബ്വെക്കെതിരായ രണ്ടാം ടി20യിൽ അഭിഷേക് ശർമ 46 പന്തിൽ ശതകം നേടി.46 പന്തിൽ 8 സിക്സും 7 ഫോറും സഹിതം അഭിഷേക് 100 റൺസെടുത്തു.ഇന്ത്യക്കായി ടി20യിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിൽ നാലാമനായി അഭിഷേകും ഇടം പിടിച്ചു.അഭിഷേകിന്റെ സെഞ്ച്വറി നേട്ടം 23 വയസും 307 ദിവസവും പിന്നിടുമ്പോൾ.ഓപ്പണർ യശസ്വി ജയ്സ്വാളാണ് പട്ടികയിൽ ഒന്നാമൻ. ഏഷ്യൻ ഗെയിംസിൽ നേപ്പാളിനെതിരെ ശതകം കുറിക്കുമ്പോൾ താരത്തിന് 21 വയസും 279 ദിവസവും പ്രായം.ശുഭ്മാൻ ഗില്ലാണ് രണ്ടാം സ്ഥാനത്ത്. 23 വയസും 146 ദിവസവും പിന്നിടുമ്പോഴാണ് താരം സെഞ്ച്വറി നേടിയത്. 2023ൽ ന്യൂസിലൻഡിനെതിരെയാണ് പ്രകടനം.എലൈറ്റ് പട്ടികയിലെ മൂന്നാമൻ സുരേഷ് റെയ്നയാണ്. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരെ 23 വയസും 156 ദിവസവും പിന്നിടുമ്പോഴാണ് താരം 100 അടിച്ചത്. അന്താരാഷ്ട്ര ടി20യിൽ റെയ്നയുടെ ഏക സെഞ്ച്വറിയും ഇതുതന്നെ.ടി20യില്‍ യുവരാജിന്റെയും കോഹ്ലിയുടെയും റെക്കോര്‍ഡ് തകര്‍ത്ത് അഭിഷേക് ശര്‍മ.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates