സിനിമ ആരാധകരുടെ പ്രിയ താരമാണ് മിയ.അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും വളരെ സജീവമാണ് താരം..ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.ഗോൾഡൻ കളർ ടിഷ്യൂ സെറ്റ് സാരിയിൽ ശാലീന സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ആന്റിക്ക് ആഭരണങ്ങളാണ് താരം ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഗോൾഡൻ നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള താമര ഡിസൈനായി വരുന്ന സെറ്റ് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.കൈകൾക്കൊണ്ട് ചെയ്ത താമാര എംബ്രോയിഡറിയാണ് സാരിയിലേത്.വിവാഹത്തിന് ശേഷവും സിനിമയിൽ വളരെ സജീവമാണ് മിയ..തലവൻ ആണ് മിയയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates