മലയാള സിനിമയുടെ തിലകക്കുറിയായി മാറിയ നീലക്കുയിലിന് ഇന്ന് 70 വർഷം തികയുന്നു.ചന്ദ്രതാരാ പ്രൊഡക്ഷന്‍സിനു വേണ്ടി ടി കെ പരീക്കുട്ടി നിര്‍മ്മിച്ച 'നീലക്കുയില്‍' 1954 ഒക്ടോബര്‍ 22-നാണ് റിലീസ് ചെയ്തത്.പി ഭാസ്കരനും രാമു കാര്യാട്ടും ചേര്‍ന്നായിരുന്നു സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് എഴുത്തുകാരനായ ഉറൂബ്.സത്യനും മിസ് കുമാരിയും പ്രധാന വേഷങ്ങളിലെത്തിയ നീലക്കുയിലിലെ പാട്ടുകള്‍ ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടിലുണ്ട്. കെ രാഘവന് ആയിരുന്നു സംഗീതം.മലയാളത്തിന് ആദ്യമായി രാഷ്ട്രപതിയുടെ മെഡല്‍ നേടിത്തന്ന സിനിമ ചരിത്രനേട്ടത്തിന് കൂടി അര്‍ഹമായി നീലക്കുയില്‍.മലയാളത്തിലെ ആദ്യ പ്രേതസിനിമയായ ഭാര്‍ഗവീ നിലയത്തിന് ഇന്ന് 60 ആണ്ട്. 1964 ഒക്ടോബര്‍ 22 നാണ് ഭാര്‍ഗവീ നിലയം തിയേറ്ററുകളിലെത്തിയത്.വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്തത് എ വിന്‍സെന്റ്. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിനുവേണ്ടി ടി കെ പരീക്കുട്ടി നിര്‍മ്മാണം.മധു, വിജയനിര്‍മല, പ്രേംനസീര്‍, അടൂര്‍ഭാസി, പി ജെ ആന്റണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചത്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates