ഏകാഗ്രത, ശ്വസന വ്യായാമംശ്വസന പരിശീലനം പെട്ടെന്നുള്ള ഉത്കണ്ഠ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും. ശ്വാസം മൂക്കിലൂടെ ദീർഘമായി കയറ്റുകയും വായിലൂടെ വിടുകയും ചെയ്യുക. അഞ്ച് മിനിറ്റ് ശ്വസന വ്യായാമം ചെയ്യുന്നത് ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാനും നിങ്ങളെ ശാന്തമാക്കാനും സഹായിക്കും..അരോമാതെറാപ്പി ഉത്കണ്ഠ കുറയ്ക്കാൻ അരോമാറ്റിക് തെറാപ്പി ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ധൂമങ്ങൾ, സെന്റഡ്കാൻഡിൽസ്, ലാവെൻഡർ, ചമോമൈൽ, ചന്ദനം തുടങ്ങിയ പ്രകൃതിദത്ത സുഗന്ധങ്ങൾ വളരെ ആശ്വാസം നൽകും..വ്യായാമം വ്യായാമം ഉത്കണ്ഠ നിറഞ്ഞ ചിന്തകളിൽ നിന്ന് പുറത്ത് കടക്കാൻ സഹായിക്കും. ശരീരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കും. നടത്തം, മെഡിറ്റേഷൻ തുടങ്ങിയ ചെറിയ വ്യായാമങ്ങൾ സമ്മർദം കുറയ്ക്കാൻ സഹായിക്കും..സംഗീതംഉത്കണ്ഠ നിറഞ്ഞ ചിന്തകളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന നല്ലൊരു മാർഗമാണ് സംഗീതം. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ അകറ്റാനും സഹായിക്കും..ജേണലിങ്ഉത്കണ്ഠയിൽ നിന്ന് പുറത്തുകടക്കാൻ ജേണലിങ് ചെയ്യുന്നത് നല്ല ശീലമാണ്. ഇത് മാനസികാമായി നമ്മളെ കൂടുതൽ ശാന്തരാക്കാനും ചിട്ടയുള്ളവരാക്കാനും ജേണലിങ് സഹായിക്കും..പുസ്തകം വായിക്കാംഅറിവു സമ്പാധിക്കാൻ മാത്രമല്ല, ആത്മനിയന്ത്രണം പരിശീലിക്കാനും വായന നല്ലതാണ്. ഇത് നമ്മളെ മാനസികമായി ശക്തരും ശാന്തരുമാക്കും..നല്ല ആപ്പിള് എങ്ങനെ തെരഞ്ഞെടുക്കാം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates