വേനൽക്കാലത്ത് ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്..ചില ഭക്ഷണങ്ങൾ ശരീരത്തെ തണുപ്പിക്കുമ്പോൾ, മറ്റുചിലത് ശരീര താപനില ഉയർത്തി അസ്വസ്ഥത, ക്ഷീണം, ദാഹം എന്നിവ വർധിപ്പിക്കാം..അതുകൊണ്ട് ഈ ചൂടുക്കാലത്ത് എന്ത് കഴിക്കണം എന്നതുപോലെ തന്നെ എന്തൊക്കെ ഒഴിവാക്കണം എന്നറിയുന്നതും പ്രധാനമാണ്..ശരീരത്തിലെ ചൂട് കുറയ്ക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം..എരിവും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾമസാലകൾ നിറഞ്ഞതും വറുത്തതുമായ ഭക്ഷണങ്ങൾ ശരീരത്തിന്റെ ആന്തരിക താപനില വർദ്ധിപ്പിക്കും..മദ്യംമദ്യം ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ശരീരത്തിലെ ജലാംശം കുറയുന്നതോടെ ചൂട് കൂടുതൽ അനുഭവപ്പെടാം..കാപ്പി, ചായകഫീൻ അടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകും. അതിനാൽ വേനലിൽ കാപ്പിയുടെയും ചായയുടെയും ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്..ഉപ്പിലിട്ടവഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിനെ ബാധിക്കാം. ഇത് ദാഹവും അസ്വസ്ഥതയും വർധിപ്പിക്കാൻ ഇടയാക്കും..ചില പയർവർഗ്ഗങ്ങൾമുതിര, വൻപയർ, എള്ള് എന്നിവ ശരീരത്തിന് ചൂട് നൽകുന്നവയാണ്..ഐസ്ക്രീം, മധുരപലഹാരങ്ങൾതണുപ്പാണെന്ന് കരുതി ഐസ്ക്രീം അധികമായി കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യണമെന്നില്ല. അമിതമായ പഞ്ചസാര ശരീരത്തിലെ ചൂട് വർധിപ്പിക്കാൻ കാരണമാകാം..റെഡ് മീറ്റ്ദഹിക്കാൻ പ്രയാസമുള്ളതിനാൽ ഇവ ശരീരത്തിന്റെ ഉഷ്മാവ് വർദ്ധിപ്പിക്കും.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates