മുട്ട വാങ്ങാൻ കടയിൽ പോയാൽ രണ്ട് തരം മുട്ടകൾ കാണാം. ഒന്ന് വെള്ള നിറത്തിലും മറ്റൊന്ന് ബ്രൗൺ നിറത്തിലും. വില കൂടിയാലും സാരമില്ല, ബ്രൗൺ നിറമുള്ള മുട്ട തന്നെ എടുക്കാം, കാരണം അത് നാടൻ ആണെല്ലോ!..എന്നാൽ ഇത് വെറുമൊരു മാർക്കറ്റിങ് തന്ത്രമാണ്. ബ്രൗൺ നിറത്തിലുള്ള മുട്ടകളെല്ലാം നാടൻ കോഴികളുടെതാണെന്ന് വ്യാപാരികൾ പരസ്യങ്ങളിലൂടെ നമ്മെ ധരിപ്പിച്ചു വച്ചിരിക്കുന്നത്. എന്നാൽ അതല്ല യാഥാർഥ്യം..കോഴിമുട്ടയുടെ നിറം കോഴിയുടെ ബ്രീഡിനെ ആശ്രയിച്ചിരിക്കും. BV 380, ഗ്രാമശ്രീ, ഗ്രാമപ്രിയ, പ്ലിമത്ത് റോക്ക് തുടങ്ങിയ ഇനങ്ങൾ ബ്രൗൺ നിറത്തിലുള്ള മുട്ടകളാണ് ഇടുന്നത്..കൂടാതെ വിരിയിക്കാൻ കഴിയാത്ത, ഹാച്ചറികളിൽ നിന്നും തിരിഞ്ഞ് മാറ്റുന്ന മുട്ടയുടെ നിറവും ബ്രൗണാണ്. അതും നാടൻ ലേബലിൽ നമ്മുടെ മാർക്കറ്റിൽ എത്തുന്നുണ്ട്..വൈറ്റ് ലഗോൺ ഇനത്തിലുള്ള കോഴികള് വെള്ളനിറത്തിലുള്ള മുട്ടയും ഇടുന്നു. ഇറച്ചിക്കോഴികളുടെ വിരിപ്പ് മുട്ട (പേരന്റ് സ്റ്റോക്കിന്റെ മുട്ട) ബ്രൗൺ നിറത്തിലുള്ളതാണ്..പ്രോട്ടോപോർഫൈറിൻ എന്ന പിഗ്മെന്റാണ് മുട്ടയ്ക്ക് ബ്രൗൺ നിറം നൽകുന്നത്. എന്നാൽ പോഷകഗുണത്തിൽ ഇത് മൂലം വലിയ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. ഏതു തരം തീറ്റ നൽകി വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുട്ടയുടെ ഗുണനിരവാരം..അടുക്കളമുറ്റത്ത് തുറന്നുവിട്ട് വളർത്തുന്ന കോഴികൾ നമ്മുടെ വീട്ടിലെ ഭക്ഷണ അവശിഷ്ടവും ചെറിയ പ്രാണികളെയും പുഴുക്കളെയും പുല്ലുമൊക്കെ തിന്നാണ് വളരുന്നത്. അത്തരം കോഴികളുടെ മുട്ടകളാണ് നാടൻ മുട്ടകൾ, അവ വെള്ള നിറത്തിലായാലും ഗുണനിലവാരമുള്ളതായിരിക്കും..മീൻ നല്ലതാണോയെന്ന് ഇനി സ്വയം പരിശോധിക്കാം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates