കറുവപ്പട്ടഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടുകയും ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പരിഹരിക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും..പാവയ്ക്ക പ്രമേഹരോഗികളുടെ പ്രധാന വൈദ്യമാണ് പാവയ്ക്ക. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന 'പോളിപെപ്റ്റൈഡ്-പി' പ്രമേഹം ജൈവികമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ധാരാളം വിറ്റാനും ധാതുക്കളും അടങ്ങിയ പാവയ്ക്കയിൽ കലോറിയും ഫാറ്റും കുറവാണ്..ഉലുവഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സാധിക്കും..നെല്ലിക്ക ഇൻസുലിൻ മരുന്നുകളുടെ ചെറുത്തുനിൽപ്പിനെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കും. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി സെല്ലുലാർ മെറ്റബോളിസത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നു..മഞ്ഞൾ മഞ്ഞളിൽ അടങ്ങിയ കുര്കുമിന് എന്ന ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും..വെളുത്തുള്ളിവെള്ളുത്തുള്ളി കഴിക്കുന്നത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ബാലന്‍സ് ചെയ്യാന്‍ സഹായിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു..നട്സ് നട്സിലടങ്ങിയിരിക്കുന്ന അണ്‍സാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി പ്രമേഹം നിയന്ത്രണത്തിലാകുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates