ഇന്ത്യക്കാരുടെ പ്രിയപ്പെട്ട റമ്മുകളിൽ ഒന്നായ ‘ഓൾഡ് മോങ്കി’ന്റെ ചരിത്രത്തിൽ അൽപം ഞെട്ടിക്കുന്ന ഒരു ബന്ധം ഒളിഞ്ഞിരിപ്പുണ്ട്..ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ജനറൽ റെജിനാൾഡ് ഡയറിന്റെ കുടുംബവുമായി ഇന്ന് ഓൾഡ് മോങ്കിന്റെ ഉടമസ്ഥ സ്ഥാപനമായ മോഹൻ മീക്കിന് ബന്ധമുണ്ട്..ഓൾഡ് മോങ്കിന്റെ ചരിത്രം ആരംഭിക്കുന്നത് 1954ലാണ്. എന്നാൽ അതിന്റെ മാതൃസ്ഥാപനമായ മോഹൻ മീക്കിന്റെ വേരുകൾക്ക് വീണ്ടും ഒരു നൂറ്റാണ്ടുകൂടെ പഴക്കമുണ്ട്..1855ൽ ബ്രിട്ടീഷ് സംരംഭകനായ എഡ്വേർഡ് ഡയറാണ് ഹിമാചൽ പ്രദേശിലെ കസൗലിയിൽ ഒരു ബ്രൂവറി സ്ഥാപിച്ചത്. പിന്നീട് ഇത് ഏഷ്യയിലെ ആദ്യകാല യൂറോപ്യൻ രീതിയിലുള്ള ബ്രൂവറികളിലൊന്നായി വളർന്നു. ബ്രിട്ടീഷ് സൈനികർക്കും ഉദ്യോഗസ്ഥർക്കുമുള്ള ബിയർ ആവശ്യകതയായിരുന്നു പ്രധാന ലക്ഷ്യം..പിന്നീട് ബ്രിട്ടീഷ് സംരംഭകനായ എച്ച്.ജി. മീക്കിൻ ഇന്ത്യയിലെത്തുകയും 1887ൽ എഡ്വേർഡ് ഡയറിന്റെ ഷിംല, സോളൻ ബ്രൂവറികൾ സ്വന്തമാക്കുകയും ചെയ്തു..ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഡയറിന്റെയും മീക്കിന്റെയും ബ്രൂവറി ബിസിനസുകൾ ലയിച്ചു. ഈ സ്ഥാപനമാണ് ഡയർ മീക്കിൻ ബ്രൂവറീസ് എന്ന പേരിൽ അറിയപ്പെട്ടത്..ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറൽ റെജിനാൾഡ് ഡയർ ഈ ഡയറ കുടുംബത്തിലെ അംഗമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബപ്പേരുമായി ബന്ധപ്പെട്ട ഡയറിന്റെ വ്യവസായ പാരമ്പര്യമാണ് പിന്നീട് മോഹൻ മീക്കിൻ എന്ന സ്ഥാപനമായി മാറിയത്..സ്വാതന്ത്ര്യാനന്തരം നരേന്ദ്ര നാഥ് മോഹൻ 1949ൽ ലണ്ടനിലെത്തി ഡയർ മീക്കിൻ ബ്രൂവറീസ്ന്റെ ഇന്ത്യൻ ആസ്തികളിൽ ഭൂരിഭാഗവും സ്വന്തമാക്കി. തുടർന്ന് സ്ഥാപനത്തെ വികസിപ്പിക്കുകയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പുതിയ ബ്രൂവറികളും വ്യവസായ സംരംഭങ്ങളും ആരംഭിക്കുകയും ചെയ്തു. പിന്നീട് സ്ഥാപനത്തിന്റെ പേര് മോഹൻ മീക്കിൻ എന്നായി.1954ൽ ആണ് ‘ഓൾഡ് മോങ്കിന്റെ’ ജനനം.ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ ഒരാളായ ജനറൽ ഡയറുമായി ബന്ധമുള്ള കുടുംബവ്യവസായത്തിന്റെ ഒരു ശാഖ പിന്നീട് ഒരു ഇന്ത്യൻ സംരംഭകന്റെ ഉടമസ്ഥതയിലേക്ക് എത്തുകയും അതിൽനിന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മദ്യബ്രാൻഡുകളിലൊന്ന് പിറക്കുകയും ചെയ്തു