വാക്കുകള്‍ക്ക് ശാരീരികമായി വേദന ഉണ്ടാക്കാന്‍ കഴിയില്ല, എന്നാല്‍ അവ മനസിനുണ്ടാക്കുന്ന മുറിവ് കാലങ്ങളോളും നീണ്ടുനില്‍ക്കും. പ്രത്യേകിച്ച് കുട്ടികളില്‍. വൈകാരികമായി പക്വതയില്ലാത്ത മാതാപിതാക്കൾ കുട്ടികളെ പലപ്പോഴും സാഹചര്യത്തിന് യോജിക്കാത്തവിധം വിശേഷിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. അതില്‍ അവരില്‍ ആത്മവിശ്വാസക്കുറവും നാണക്കേടും ഉണ്ടാക്കും..തോല്വികുട്ടികള് പ്രതീക്ഷയ്ക്കൊത്ത് ചെയ്തില്ലെങ്കില്‍ അവരെ എല്ലാവരുടെയും മുന്നില്‍ അപമാനിക്കുകയും തോല്‍വിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് യഥാര്‍ഥത്തില്‍ അവർ സ്വന്തം അരക്ഷിതാവസ്ഥ കുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്..'മണ്ടൻ'തോല്‍വി എന്ന വിളി പോലെതന്നെ കുട്ടികളില്‍ ട്രോമ ഉണ്ടാക്കാവുന്ന മറ്റൊരു വാക്കാണ് മണ്ടന്‍. പഠനത്തില്‍ മികവു പുലര്‍ത്താതെ വരുമ്പോഴാണ് ഇത്തരം വിളികള്‍ ഉണ്ടാവുക. എന്നാല്‍ പഠന വെല്ലുവിളികളോ പ്രത്യേക ആവശ്യങ്ങളോ ഉള്ള ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത മാതാപിതാക്കാളാണ് പലപ്പോഴും ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത്..ബാധ്യതകുട്ടികളുടെ വളര്‍ച്ചാ ഘട്ടത്തില്‍ നിരവധി ആവശ്യങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അത് മനസിലാക്കാത്ത വൈകാരികമായി പക്വതയില്ലാത്ത മാതാപിതാക്കൾ കുട്ടികളെ ബാധ്യതയായി വിശേഷിപ്പിക്കാം. കുട്ടികളെ വളര്‍ത്തുന്നതില്‍ നീരസം പ്രകടിപ്പിക്കാം. ഇത് കുട്ടികളുടെ കുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കും..ഡ്രാമ ക്യൂന്കേള്ക്കുമ്പോള് സിംപാളാണ് എന്നാല്‍ ഈ രണ്ട് വാക്കുകള്‍ ഒരു വ്യക്തിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കാമെന്ന് മനഃശാസ്ത്രം പറയുന്നു. കുട്ടികളുടെ തീവ്രമായ വികാരങ്ങളാൽ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്ന് സൂചിപ്പിക്കാനാണ് മുതിര്‍ന്നവര്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കുട്ടികളില്‍ ഉള്‍വലിയല്‍ സ്വഭവത്തിനും തുറന്നു പറയുന്ന രീതികള്‍ കുറയുന്നതിനും കാരണമാകും..സ്വാർത്ഥതങ്ങളുടെ അരക്ഷിതാവസ്ഥ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഫലമായി കുട്ടികള്‍ തെറ്റുചെയ്താല്‍ അവരെ സ്വാര്‍ത്ഥരെന്ന് വൈകാരികമായി പക്വതയില്ലാത്ത മാതാപിതാക്കൾ വിശേഷിപ്പിക്കാം. അതിരുകൾ നിശ്ചയിക്കുന്നതിൽ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പലപ്പോഴും ഈ വാക്ക് കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്..മടിയൻഒരു കുട്ടി 'മടിയൻ' ആണെന്ന് അവർ ആരോപിക്കുമ്പോള്‍ വാസ്തവത്തിൽ, ജോലിയിലോ അക്കാദമിക് പരിതസ്ഥിതിയിലോ ഉൽപ്പാദനക്ഷമതയുള്ളതിനേക്കാൾ വിനോദത്തിനോ സാമൂഹിക ബന്ധങ്ങൾക്കോ കുട്ടി പ്രാധാന്യം നൽകിയേക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates