നമ്മുടെ ശരീരത്തെ താങ്ങി നിർത്തുകയും അനായാസം ചലിപ്പിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സന്ധിയാണ് കാൽമുട്ട്..അമിത ശരീരഭാരം തൊട്ട് സന്ധിവാതം വരെ കാല്‍മുട്ട് വേദനയ്ക്ക് കാരണമാകാം..കാൽമുട്ട് വേദന വന്നാൽ മാറ്റാനുള്ള ചില പൊടിക്കൈകൾ നോക്കാം.മുട്ട് വേദനയുടെ ആരംഭഘട്ടത്തില്‍ വിശ്രമം അത്യാവശ്യമാണ്. ജോലി കുറയ്ക്കുക..ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക..മുട്ട് തേയ്മാനമാണെങ്കില്‍ വേദനയും നീരും കുറക്കാന്‍ തുണി മുക്കി ചൂടുപിടിക്കുന്നത് ഗുണം ചെയ്യും. ദിവസം രണ്ട് തവണ പരമാവധി 20 മിനുറ്റ് ഇങ്ങനെ ചൂടുപിടിക്കാം..കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക..മുട്ടിന് ചുറ്റുമുള്ള മസിലുകളുടെ ശക്തി കൂട്ടാനുള്ള വ്യായാമങ്ങള്‍ ചെയ്യുക..അമിതവ്യായാമം മൂലമുളള മുട്ടുവേദനയാണെങ്കില്‍ വ്യയാമം കുറയ്ക്കുക.അമിതഭാരവും അമിതവണ്ണവും കുറയ്ക്കുക.അധികനേരം നിന്നു ജോലി ചെയ്യുന്നതും നടത്തവും ഒഴിവാക്കുക.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates