75 പന്തില്‍ 105 റണ്‍സാണ് എല്ലിസ് പെറി അടിച്ചെടുത്തത്..6 സിക്സും 7 ഫോറും സഹിതമാണ് ബാറ്റിങ്. താരത്തിന്റെ മൂന്നാം ഏകദിന സെഞ്ച്വറി..72 പന്തില്‍ 100 അടിച്ച എല്ലിസ് പെറി ഇന്ത്യക്കെതിരെ അതിവേഗം സെഞ്ച്വറി നേടുന്ന വനിതാ ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്ത്..മരിസാനെ കാപ്പിന്റെ 85 പന്തിലെ സെഞ്ച്വറി നേട്ടമാണ് മറികടന്നത്..അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7000 റണ്‍സും 300 വിക്കറ്റും നേടുന്ന രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്ററായി താരം മാറി..ഇന്ത്യക്കെതിരെ 6 സിക്സുകള്‍ തൂക്കിയ താരം ഒരു ഏകദിന പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഓസീസ് വനിതാ താരമായി മാറി..5 സിക്സുകള്‍ തൂക്കിയ അലന കിങിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് എല്ലിസ് പെറി പഴങ്കഥയാക്കിയത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates