അസം വീണ്ടും പ്രളയക്കെടുതിയുടെ പിടിയിലാണ്.സംസ്ഥാനത്ത് പ്രളയവുമായി ബന്ധപ്പെട്ട് ഇതുവരെ 82 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.ഏഴ് ജില്ലകളിലായി 1.78 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും പ്രളയബാധിതരായി കഴിയുന്നു.സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനവും പുനരധിവാസ നടപടികളും ശക്തമാക്കിയിട്ടുണ്ട്.ബ്രഹ്മപുത്ര നദിയിലെ തീരശോഷണവും ആവർത്തിച്ചുണ്ടാകുന്ന പ്രളയവും കുറയ്ക്കാൻ ദീർഘകാല പദ്ധതികൾ തയ്യാറാക്കുന്നതിനായി സർക്കാർ വിദഗ്ധ സ്ഥാപനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.കൃഷിനാശം നേരിട്ട കർഷകരെ സഹായിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന, അസമിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയിൽ മഴക്കാലത്ത് വൻതോതിൽ ജലം വഹിക്കുന്നതിനാൽ എളുപ്പത്തിൽ കരകവിഞ്ഞൊഴുകുമെന്നതാണ് ആവർത്തിച്ചുള്ള വെള്ളപ്പൊക്കത്തിനു കാരണം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates