ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. എല്ലുകള്‍, പേശികള്‍, ചര്‍മം, രക്തം എന്നിവയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ നിർണായകമാണ്..പ്രോട്ടീൻ അടങ്ങിയ മികച്ച ഭക്ഷണമായി കരുതുന്നത് മുട്ടയാണ്. എന്നാൽ മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികളുമുണ്ട്..മുരിങ്ങനമ്മുടെ സാമ്പാറിലും കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീന്‍ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്..കൂൺകൂണുകളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണിൽ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും..ചീരനിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്..കോളിഫ്ലവര്ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവര്‍. പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിനുകള്‍ സി, കെ, ഇരുമ്പ് എന്നിവ കൂടാതെ സിനിഗ്രിനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്..പയർപ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് പയര്‍ വര്‍ഗങ്ങള്‍. ഒരു കപ്പ് വേവിച്ച പയറിൽ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.