ചീരധാരാളം വിറ്റാമിനുകളും ഇരുമ്പും മഗ്നീഷ്യവും ബീറ്റ കരോട്ടിനും അടങ്ങിയ ചീര നിങ്ങളുടെ ചര്‍മ്മം ഫ്രഷ് ആയി ഇരിക്കാനും ആരോഗ്യമുള്ളതാക്കാനും സഹായിക്കും.ബ്രോക്കോളിബ്രോക്കോളിയില് ആന്റി-ഏജിങ്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും ഇലാസ്റ്റിസിറ്റിയും പോകാതെ സൂക്ഷിക്കുന്നു..നട്സ്നട്സില് ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകളും നിറ്റാമിന്‍ ഇയും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തെ സൂര്യനില്‍ നിന്നും ത്വക്ക് രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ സഹായിക്കും..ബ്ലൂബെറിബ്ലൂബെറിയില് വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീറാഡിക്കല്സില് നിന്നും പ്രതിരോധിക്കാന്‍ സഹായിക്കും.പപ്പായവിറ്റാമിന് എ, കെ, സി, ഇ കൂടാതെ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം പപ്പായ കഴിക്കുന്നത് മെച്ചപ്പെടുത്തും..മധുര കിഴങ്ങ്മധുര കിഴങ്ങില്‍ വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും..മാതളംമാതളത്തില് അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ത്വക്കില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും പ്രതിരോധിക്കും. കൂടാതെ ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തും.