നിരവധി ഘടകങ്ങള്‍ മൈഗ്രേന് ട്രിഗര്‍ ചെയ്യാം. ഇതില്‍ മൈഗ്രേന് ട്രിഗര്‍ ചെയ്യുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളും ഏതൊക്കെയെന്ന് നോക്കാം..കഫീൻചായ, കാപ്പി തുടങ്ങിയ കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കുടിക്കുന്നതും പെട്ടെന്ന് പിൻവലിക്കുന്നതും മൈഗ്രേൻ ട്രിഗർ ചെയ്യാൻ സാധ്യതയുണ്ട്..അസ്പാർട്ടേംഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരമാണിത്. പ്രത്യേകിച്ച് പോഷകമൂല്യമൊന്നുമില്ലാത്ത ഇവയുടെ ഉപഭോഗം ചിലരിൽ മൈഗ്രേൻ ട്രിഗർ ചെയ്യാൻ കാരണമാകും..റെഡ് വൈന്മൈഗ്രേൻ ട്രിഗർ ചെയ്യാൻ സാധ്യതയുള്ള മറ്റൊരു പൊതുവായ പാനീയമാണ് റെഡ് വൈന്‍. 2018-ൽ നടത്തിയ ഒരു പഠനത്തിൽ റെഡ് വൈൻ കുടിക്കുന്നത് മൈട്രേൻ ട്രിഗർ ചെയ്യുന്നതായി കണ്ടെത്തിയിരുന്നു..ചോക്ലേറ്റ്ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള കഫീൻ, ബീറ്റാ-ഫിനൈലെതൈലാമൈൻ എന്ന സംയുക്തങ്ങൾ ചിലരിൽ മൈഗ്രേൻ ട്രിഗർ ചെയ്യാം..പുളിപ്പിച്ച ഭക്ഷണങ്ങൾപുളിപ്പിച്ച ഭക്ഷണങ്ങൾ ചിലരിൽ മൈഗ്രേൻ ട്രിഗർ ചെയ്യാൻ കാരണമാകും. ഇവയിൽ അടങ്ങിയിരിക്കുന്ന തൈരാമിൻ എന്ന സംയുക്തമാണ് ഇതിന് കാരണം..തണുത്ത ഭക്ഷണങ്ങൾതണുത്ത് ഉറഞ്ഞ ഭക്ഷണങ്ങൾ ചിലരിൽ തലവേദന ഉണ്ടാക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates