ഇന്ന് നിരവധി ആളുകളെ ബാധിക്കുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്നങ്ങൾ.മരുന്നുകൾക്കൊപ്പം ശരിയായ ഭക്ഷണശീലങ്ങളും പിന്തുടരുകയാണെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കും..ചില പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും..തൈറോയ്ഡ് പ്രശ്നം ഉള്ളവർ ഉൾപ്പെടുത്തേണ്ട ഭക്ഷണ ഗ്രൂപ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം.സെലീനിയം സമ്പുഷ്ടമായ ഭക്ഷണങ്ങൾതൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടാൻ സെലീനിയം സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് സഹായിക്കും. കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയെ ഓക്സിഡേറ്റീവ് പ്രശ്നത്തിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.ബ്രസീലിയൻ നട്ട്സിലാണ് സെലീനിയം ഏറ്റവും കൂടുതലായുള്ളത്. ഇവ ദിവസവും 2 എണ്ണം വീതം കഴിക്കാം..അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾമനുഷ്യശരീരത്തിന്റെ വളർച്ചയ്ക്കും തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിനും അത്യാവശ്യമായ ഒരു പ്രധാന മൂലകമാണ് അയോഡിൻ. അയോഡിൻ കുറവുണ്ടെങ്കിൽ തൈറോയ്ഡ് പ്രവർത്തനം തകരാറിലാകാൻ സാധ്യതയുണ്ട്.അയഡൈസ്ഡ് ഉപ്പ്,മത്സ്യം,കടൽവിഭവങ്ങൾ,പാൽ,തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക..ആന്റിഓക്സിഡന്റുകൾശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിൽ ആന്റിഓക്സിഡന്റുകൾ പ്രധാന പങ്കുവഹിക്കുന്നു.ബെറീസ്,ചെറീസ്,മുന്തിരി,മാതളനാരങ്ങ എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും തൈറോയ്ഡ് ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും..സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾതൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിനും പ്രവർത്തനത്തിനും സിങ്ക് ആവശ്യമാണ്. സിങ്ക് കുറയുന്നത് തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കും. ഓവർനൈറ്റ് സോക്ക് ചെയ്ത മത്തങ്ങ വിത്തുകൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്..ഒമേഗ-3 ഫാറ്റി ആസിഡുകൾഒമേഗ-3 ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹോർമോൺ സന്തുലനം നിലനിർത്താനും സഹായിക്കുന്നു.ഫ്ലാക്സ്സീഡ് (1 ടേബിൾ സ്പൂൺ ദിവസവും),ചിയ വിത്തുകൾ,വാൽനട്ട്,കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവ കഴിക്കുന്നത് കൂടുതൽ ഗുണം നൽകും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates