ദന്തസംരക്ഷണത്തിന് രാവിലെയും വൈകുന്നേരവും പല്ലുകള്‍ ബ്രഷ് ചെയ്താല്‍ മാത്രം പോര, പല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റിലും വേണം ശ്രദ്ധ. പല്ലുകളുടെ സ്വാഭാവിക ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാ:.സ്ട്രോബെറിസ്ട്രോബെറിയില് അടങ്ങിയ മാലിക് ആസിഡ് പല്ലുകള്‍ക്ക് സ്വാഭാവിക വെള്ള നിറം നല്കാന് സഹായിക്കും..പാല് ഉല്പ്പന്നങ്ങള്ചീസ്, പാല്, യോഗാര്‍ട്ട് പോലുള്ളവ ഉമിനീരിന്റെ ഉല്പാദനം വര്‍ധിപ്പിക്കും. ഇത് പല്ലുകളിലും മോണയിലും അടിഞ്ഞുകൂടുന്ന പ്ലാക്ക് നീക്കാന്‍ സഹായിക്കും..ഗ്രീന്‍ ടീ, ബ്ലാക്ക് ടീഗ്രീന് ടീയിലും ബ്ലാക്ക് ടീയിലും അടങ്ങിയ ഫ്ലവനോയിഡുകള്‍ പല്ലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു..ആപ്പിളും ക്യാരറ്റുംആപ്പിള്, ക്യാരറ്റ് പോലുള്ളവ ദന്തസംരക്ഷണത്തിന് മികച്ചതാണ്. ഇവ പല്ലുകളിലും മോണകളിലും അടഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാനും പല്ലുകള്‍ വൃത്തിയായി സംരക്ഷിക്കാനും സഹായിക്കും..ഇലക്കറികള്ചീര പോലുള്ള ഇലക്കറികളില്‍ ധാരാളം അടങ്ങിയ കാല്‍സ്യം ഇനാമലിന്റെ ആരോഗ്യത്തിന് മികച്ചതാണ്..ഡാര്‍ക്ക് ചോക്ലേറ്റ്പല്ലിന്റെ ഇനാമല്‍ ബലമുള്ളതാക്കാന്‍ സഹായിക്കുന്ന ഡിബിഎച്ച് എന്ന സംയുക്തം ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്..സിട്രസ് പഴങ്ങള്സിട്രസ് പഴങ്ങളില്‍ അടങ്ങിയ വിറ്റാമിന്‍ സി രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദന്തസംരക്ഷണം മികച്ചതാക്കുകയും ചെയ്യുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates