ആരോഗ്യമുള്ള തലമുടിക്ക് പുറമേയുള്ള പരിചരണത്തിന് ഒപ്പം ഭക്ഷണത്തിലും ജീവിതശൈലിയിലും അല്പം ശ്രദ്ധിക്കാം. ചെറിയ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മികച്ച മാറ്റം കാണാം..അശാസ്ത്രീയമായ ഡയറ്റിങ് രീതി മൂലമുണ്ടാകുന്ന ഭാരക്കുറവ് മുടി പൊഴിച്ചിലിനു കാരണമാകാറുണ്ട്..ഭാരം കുറയ്ക്കാന്‍ നോക്കുമ്പോള്‍ ആരോഗ്യപ്രദമായൊരു ഡയറ്റ് വിദഗധരില്‍ നിന്നും സ്വീകരിക്കാം.പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാം. മധുരമുള്ള സ്നാക്കുകള്‍ക്ക് പകരം പഴങ്ങളും നട്സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം..നെല്ലിക്ക കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 30 മില്ലി നെല്ലിക്കാനീര് 30 മില്ലി വെള്ളം അല്ലെങ്കില്‍ ജ്യൂസ് ചേര്‍ത്ത് ദിവസവും കുടിക്കാം. വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക..അമിതമായി വെയില് ഏല്‍ക്കുന്നത് മുടി പൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്..വര്‍ധിക്കുന്ന മാനസിക സമ്മര്‍ദം മുടികൊഴിച്ചിലിന് കാരണമാകാം..നനഞ്ഞ മുടി ചീപ്പ് ഉപയോഗിച്ച് ചീകിയൊതുക്കാതിരിക്കുക. കൈകൊണ്ട് കോതി വയ്ക്കാം.കുളിക്കുന്നതിനു മുന്‍പ് തലമുടിയില്‍ വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ ബദാം എണ്ണയോ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുന്നത് രക്തപ്രവാഹം കൂട്ടി മുടി വളരുന്നതിന് സഹായിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates