കോപ അമേരിക്ക ടൂര്‍ണമെന്റിനിടെയാണ് അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസത്തിന് 37 തികയുന്നത്. ഫുട്ബോളിന്റെ മിശിഹയ്ക്ക് ആശംസാപ്രവാഹമാണ്..1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി, 13-ാം വയസിലാണ് ലോകത്തെ ഏറ്റവും മികച്ച സോക്കര്‍ ക്ലബുകളിലൊന്നായ സ്പെയിനിന്റെ എഫ്സി ബാഴ്സലോണയുമായി കരാറിലെത്തുന്നത്. സ്റ്റീല്‍ ഫാക്ടറി മാനേജറുടെ നാലുമക്കളില്‍ മൂന്നാമത്തെയാളായാണ് മെസിയുടെ ജനനം..ബാഴ്സലോണയ്ക്കായി മെസി 672 ഗോളുകളാണ് നേടിയത്. ഇതുവരെ ഒരു ക്ലബ്ബിനായി ആരും ഇത്രയും ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടില്ല. 1956 മുതല്‍ 1974 വരെ ബ്രസീലിയന്‍ ടീമായ സാന്റോസിനായി 643 തവണ സ്കോര്‍ ചെയ്ത പെലെയുടെ പേരിലാണ് ഇതിനുമുന്‍പത്തെ റെക്കോര്‍ഡ്..കരിയറില്‍ ഇതുവരെ 837 ഗോളുകള്‍ നേടിയിട്ടുണ്ട് (ബാര്‍സയ്ക്ക് 672, പിഎസ്ജിക്ക് 32, ഇന്റര്‍ മിയാമിക്ക് 25, അര്‍ജന്റീനയ്ക്ക് 108)..2012ല്‍ ക്ലബിനും രാജ്യത്തിനും വേണ്ടി 91 തവണയാണ് മെസി വല ചലിപ്പിച്ചത്. ഇത് റെക്കോര്‍ഡ് ആണ്. 1972ല്‍ ജര്‍മ്മന്‍ ഇതിഹാസ താരം മുള്ളറിന്റെ പേരിലുള്ള 85 ഗോളുകളാണ് മറികടന്നത്..മെസി എട്ട് തവണ ബാലണ്‍ ഡി ഓര് നേടിയിട്ടുണ്ട്. മറ്റേതൊരു കളിക്കാരനെക്കാളും മൂന്ന് തവണ കൂടുതല്‍. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വര്‍ഷങ്ങളിലാണ് പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്..ഗോള്‍ഡന്‍ ബോള്‍ (ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാര്‍ഡ്) രണ്ടുതവണ നേടിയ ഒരേയൊരു കളിക്കാരനാണ് മെസി. 2014ല്‍ ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍ തോറ്റപ്പോള്‍, 2022ല്‍ ഖത്തറില്‍ കിരീടത്തില്‍ മുത്തമിട്ട് ജീവിതാഭിലാഷം നിറവേറ്റി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates