ഉദാഹരണം സുജാതയിലൂടെ ബാലതാരമായി വന്ന് ഇന്ന് വിജയ സിനിമകൾ മാത്രം ലിസ്റ്റിലുള്ള നടിയായി മാറിയിരിക്കുകയാണ് അനശ്വര രാജൻ.‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ ആർജിക്കുന്നത്.മലയാളത്തില്‍ മികച്ച നായിക നടിയായി മാറിക്കൊണ്ടിരിക്കുകയാണ് അനശ്വര രാജന്.ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെയെല്ലാം കൂടെ സ്ക്രീൻ സ്പേസ് ലഭിച്ച ഭാഗ്യ നയികമാരിൽ ഒരാളാണ് താരം.സോഷ്യൽ മീഡിയയിലും സിനിമക്കുള്ളിലും പുറത്തും ആരാധകരുള്ള നടികൂടിയാണ് അനശ്വര.രേഖാ ചിത്രം,നേര്,അബ്രഹാം ഓസ്ലർ,പ്രണയ വിലാസം തുടങ്ങി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു.തമിഴ് സിനിമയില്‍ നായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് നടി.ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയുടെ സംവിധായകന് അഭിഷാന് ജീവിന്ത് നായകനാകുന്ന ചിത്രത്തിലാണ്ന്ന താരം തമിഴിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.യാരിയാൻ 2വിലൂടെ ബോളിവുഡിലും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates