കാലാവസ്ഥമാറിയതോടെ വിവിധ ആരോഗ്യപ്രശ്നങ്ങളും തലപൊക്കി തുടങ്ങി. രോഗപ്രതിരോധ ശേഷി തണുപ്പുകാലത്ത് ദുര്‍ബലമാകുന്നതാണ് ഇതിന് കാരണം. കൂടാതെ ദഹന പ്രവർത്തനത്തെയും ശൈത്യകാലം പ്രതികൂലമായി ബാധിക്കും. ഇപ്പോഴാണ് ഭരണിയിലാക്കി സൂക്ഷിക്കുന്ന അച്ചാറുകളുടെ മൂടി തുറക്കേണ്ട നല്ല സമയം..ശൈത്യകാലത്ത് ഡയറ്റില്‍ അച്ചാര്‍ പതിവാക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്..വെളുത്തുള്ളി, മഞ്ഞള്‍, മുളക് തുടങ്ങി ആന്റി-ഓക്സിഡന്റുകള്‍ അടങ്ങിയ ചേരുവകള്‍ അടങ്ങിയതാണ് അച്ചാര്‍. ഇവ ഫ്രീ-റാഡിക്കലുകളോട് പൊരുതാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും..പ്രതിരോധ ശേഷിആന്റി-ഓക്സിഡന്റുകള്‍ക്ക് പുറമേ, ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളും അച്ചാറില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് ദുര്‍ബലമാകുന്ന പ്രതിരോധ ശേഷിയെ മെച്ചുപ്പെടുത്താന്‍ സഹായിക്കും..പ്രോബയോട്ടിക്സ്പ്രതിരോധ ശേഷിയെയും ദഹനത്തെയും തണുത്ത കാലാവസ്ഥ തടസപ്പെടുത്താം. പുളിപ്പിക്കുന്ന അച്ചാറുകള്‍ പ്രോബയോട്ടിക്സ് സമ്പന്നമായിരിക്കും. ഇത് പ്രതിരോധ ശേഷിയും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടാന്‍ സഹായിക്കും..ദഹനംഅച്ചാറില് ചേര്‍ക്കുന്ന വിനാഗിരി ദഹന എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും ബ്ലോട്ടിങ് കുറയ്ക്കുകയും ചെയ്യുന്നു..ജലാംശംശൈത്യകാലത്തെ മറ്റൊരു പ്രധാന പ്രശ്നം നിര്‍ജ്ജലീകരണമാണ്. എന്നാല്‍ അച്ചാര്‍ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജ്ജലീകരണം തടയാനും സഹായിക്കും..ശരീരഭാരംഅച്ചാറില് കലോറി വളരെ കുറവായതു കൊണ്ട് തന്നെ ഇവ ശരീരഭാരം വര്‍ധിപ്പിക്കുമെന്ന ഭയം വേണ്ട. ശൈത്യകാലത്തെ ഭക്ഷണാസക്തി കുറയ്ക്കാന്‍ അച്ചാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും..രക്തത്തിലെ പഞ്ചസാരപുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും. കൂടാതെ അച്ചാറില്‍ അടങ്ങിയ വിനാഗിരി രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും..ചര്‍മത്തിന്റെ ആരോഗ്യംഅച്ചാറില് വിറ്റാമിന്‍ സി, ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വരള്‍ച്ചയും ചര്‍മം പ്രായമാകുന്നതും ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ കൊളാജന്‍ ഉല്പാദനത്തെയും പ്രോത്സാഹിപ്പിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates