കേശസംരക്ഷണത്തിന് തലമുടിയില്‍ എണ്ണ തേയ്ക്കുന്നത് കാലാകാലങ്ങളായുള്ള നമ്മുടെ ശീലമാണ്. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ സഹായിക്കും..ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എണ്ണ തലമുടിയില്‍ തേച്ച് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിക്കാനും മുടി ആരോഗ്യത്തോടെ വളരാനും സഹായിക്കും. കൂടാതെ ഇത് മുടിയിലെ ഈര്‍പ്പം ലോക്ക് ചെയ്യാനും സഹായിക്കും..എന്നാല്‍ ശരിയായ രീതിയില്‍ എണ്ണ തേച്ചാല്‍ മാത്രമേ അതിന്റെ ഗുണങ്ങള്‍ ലഭിക്കുകയുള്ളു. മുടിയില്‍ എണ്ണ തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഷാംപൂ ചെയ്യുന്നതിന് മുന്‍പ് എണ്ണ താരനും പൊടിയും ചെളിയുമൊക്കെ നീക്കം ചെയ്യുന്നതിന് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തലമുടി ഷാംപൂ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ഷാംപൂ ചെയ്യുന്നത് മുടി വരണ്ടതാകാനും മുടി പെട്ടെന്ന് പൊട്ടിപോകുന്നതിനും കാരണമാകും. ഇത് ഒഴിവാക്കാന്‍ എണ്ണ പുരട്ടിയ ശേഷം ഷാംപൂ ചെയ്യാം..അധികനേരം എണ്ണ മുടിയില്‍ വെക്കരുത്ഓയില് മസാജിന് ശേഷം 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ കഴുകി കളയുന്നതാണ് നല്ലത്. എണ്ണ അധിക നേരം വെക്കുന്നത് മുടിയില്‍ പൊടിയും ചെളിയും പറ്റിപ്പിടിക്കാന്‍ കാരണമാകും..ആവശ്യത്തിന് മാത്രം എണ്ണയെടുക്കുകമുടിയുടെ നീളം നോക്കി എണ്ണയുടെ അളവു തീരുമാനിക്കുക. കുറേ എണ്ണ മുടിയില്‍ തേക്കുന്നതിലൂടെ അതില്‍ നിന്നും മുടിക്ക് കിട്ടുന്ന ഗുണം വര്‍ധിക്കുകയില്ല..മുടി മുറുക്കി കെട്ടാതിരിക്കുകഎണ്ണ തേക്കുമ്പോള്‍ തലയിലെ ക്യൂട്ടിക്കിളുകള്‍ തുറക്കും. മുടി മുറുക്കി കെട്ടുന്നത് സാധാരണയിലും കവിഞ്ഞ് മുടി പൊഴിയാന്‍ സാധ്യതയുണ്ട്. എണ്ണ തേച്ചയുടന്‍ മുടി ചീകിയാലും ഇത് സംഭവിക്കും. എണ്ണ തേച്ചതിന് ശേഷം തലയോട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates