ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് ഫേസ് ടോണറുകൾ.തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നാച്ചുറൽ ഫേസ് ടോണറുകൾ പരിചയപ്പെടാം..റോസ് വാട്ടർ.റോസ് വാട്ടർ ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. റോസ് വാട്ടർ ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് മുഖത്ത് സ്പ്രേ ചെയ്യുക. അല്ലെങ്കിൽ കോട്ടൺ പാഡുപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക..കഞ്ഞി വെള്ളംചർമ്മത്തിന്റെ ഘടനയും തിളക്കവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കഞ്ഞി വെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും..ഗ്രീൻ ടീമുഖക്കുരു സാധ്യതയുള്ളതും എണ്ണമയമുള്ളതുമായ ചർമ്മത്തിന് ഗ്രീൻ ടീ ഒരു മികച്ച ടോണറാണ്. ഒരു കപ്പ് ഗ്രീൻ ടീ ഉണ്ടാക്കി പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. ഒരു കുപ്പിയിലേക്ക് ഒഴിച്ച് ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് പുരട്ടുക..കറ്റാർവാഴകറ്റാർവാഴ ടോണർ ചർമ്മത്തിന് ആശ്വാസം നൽകുകയും ചുവപ്പ് നിറം കുറയ്ക്കുകയും ചർമ്മത്തെ എണ്ണമയമുള്ളതാക്കാതെ ആഴത്തിലുള്ള ജലാംശം നൽകുകയും ചെയ്യുന്നു. ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക..വെള്ളരിക്കകുക്കുമ്പർ ടോണർ ചർമ്മത്തിന് ജലാംശം നൽകുന്നു. വെള്ളരിക്ക അരച്ച് നീര് അരിച്ചെടുക്കുക. ശേഷം കോട്ടൺ പാഡ് നീരിൽ മുക്കിയ ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ള ത്തിൽ മുഖം കഴുകുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates