കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് ജലദോഷവും ചുമയും..എന്നാൽ ജലദോഷം വന്നാൽ എല്ലായ്പ്പോഴും മരുന്നുകളെ ആശ്രയിക്കേണ്ടതില്ല..അടുക്കളയിൽ തന്നെ ലഭ്യമായ ചില ചേരുവകൾ ജലദോഷത്തിന് ആശ്വാസം നൽകും..സൂപ്പ്ജലദോഷം അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് സൂപ്പ്. പച്ചക്കറികളോടൊപ്പം ചിക്കൻ സൂപ്പ് കുടിക്കുന്നത് ശരീരത്തിലെ ന്യൂട്രോഫിലുകളുടെ ചലനത്തെ മന്ദഗതിയിലാക്കിക്കൊണ്ട് ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും..ഇഞ്ചിഇഞ്ചിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം ചുമയും തൊണ്ടവേദനയുമെല്ലാം ശമിപ്പിക്കാൻ സഹായിക്കും. ഇഞ്ചി ചവയ്ക്കുന്നത് നിങ്ങളിൽ ഉണ്ടാകാനിടയുള്ള ഛർദ്ദി, ഓക്കാനം തുടങ്ങിയവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിക്കുന്നു..തേൻതേനിൽ പലതരം ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് തൊണ്ടവേദന കുറയ്ക്കാൻ സഹായിക്കും..ആവി പിടിക്കുകജലദോഷമുള്ളപ്പോൾ ആവി പിടിക്കുന്നത് നിങ്ങളുടെ മൂക്കിന് ആശ്വാസം പകരാൻ സഹായിക്കും..വെളുത്തുള്ളിവെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം മികച്ച ഒരു ആന്റി മൈക്രോബിയൽ ഘടകമാണ്. ജലദോഷമുള്ളപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു വെളുത്തുള്ളി കൂടുതലായി ചേർക്കുന്നത് ഇതിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും..ഉപ്പു വെള്ളം1 ടീസ്പൂൺ ഉപ്പ് ഒരു ഗ്ലാസ് ചൂടു വെള്ളത്തിൽ ലയിപ്പിച്ചു ചേർക്കുക. ഈ വെള്ളം വായിൽ കൊള്ളുക. ഉപ്പ് വെള്ളം വായിൽ കൊള്ളുന്നത് വഴി ബാക്ടീരിയയും അലർജിയും ചേർന്ന് കട്ടപിടിപ്പിക്കുന്ന കഫത്തിന് അയവു വരുത്താൻ സഹായിക്കുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates