ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി വീടുകൾ അളന്നു തിട്ടപ്പെടുത്തുന്നത് സ്വാഭാവികമായ നടപടി ക്രമമാണ്.വീടിന്റെ പ്ലാറ്റ്ഫോം ഏരിയ, നിലകളുടെ എണ്ണം, വരാന്ത, ബാൽക്കണി, പോർച്ച് എന്നിവയാണ് പ്രധാനമായും പരിശോധിക്കുകയും അളന്നു തിട്ടപ്പെടുത്തുകയും ചെയ്യുക.വീടിന്റെ മേൽകൂരയിലോ വശങ്ങളിലോ ആസ്ബസ്റ്റോസ് ഷീറ്റുകളോ ഇരുമ്പ് ഷീറ്റുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഷീറ്റുകളോ ഇട്ടിട്ടുണ്ടെങ്കിൽ അതും ഉദ്യോഗസ്ഥർ പരിശോധിക്കുകയും അളവുകൾ രേഖപ്പെടുത്തുകയും ചെയ്യും. ചട്ടങ്ങൾ പ്രകാരം, മേൽക്കൂര ഷീറ്റ് ഉപയോഗിച്ച് അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ടെങ്കിൽ അത് കെട്ടിട വിസ്തീർണത്തിന്റെ ഭാഗമായി കണക്കാക്കപ്പെടും.വെയിലോ മഴയോ കൊള്ളാതിരിക്കാൻ വീടിന്റെ ഷെഡുകളിലോ വശങ്ങളിലോ മേൽക്കൂരയിലോ താത്കാലികമായി വലിച്ചുകെട്ടിയ ടാർപ്പായ കെട്ടിടത്തിന്റെ സ്ഥിരം ഘടനയായി കണക്കാക്കാറില്ല. ടാർപ്പായകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, എന്നിവ കെട്ടിടത്തിന്റെ വിസ്തീർണത്തിൽ പെടുത്താറില്ല.പരിശോധനയിൽ രേഖകൾ എപ്പോഴും കൈവശം സൂക്ഷിക്കണം. വീടിന്റെ അപ്രൂവ് ചെയ്ത പ്ലാൻ, മുൻകാല നികുതി രസീതുകൾ എന്നിവ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർക്കു നൽകുക.അളവെടുപ്പു നടത്തുമ്പോൾ കൂടെ നിന്ന് വിവരങ്ങൾ നൽകുന്നത് കണക്കുകൾ കൃത്യമായിരിക്കാൻ സഹായിക്കും. ഏതെങ്കിലും ഭാഗം പൂർത്തിയാക്കാത്തതോ താത്കാലികമോ ആണെങ്കിൽ അത് ഉദ്യോഗസ്ഥരെ അറിയിക്കുക.പരിശേധന എന്നത് നികുതി നിർണയത്തിനും കെട്ടിട സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്. നിയമപരമായ രീതിയിൽ വീട് നിർമിക്കുകയും കൃത്യസമയത്ത് നികുതി അടയ്ക്കുകയും ചെയ്യുന്നതുവഴി പരിശോധനയിൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates