നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 (എന്‍ഡിപിഎസ് ആക്ട്) പ്രകാരമുള്ള കേസുകളില്‍ ശിക്ഷാനടപടി തീരുമാനിക്കുന്നത് കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ്..എന്‍ഡിപിഎസ് നിയമപ്രകാരം പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ തൂക്കമനുസരിച്ചാണ് ശിക്ഷ. മയക്കുമരുന്ന് കൈവശംവയ്ക്കല്‍, ഉപയോഗം, വില്‍പ്പന തുടങ്ങിയവയാണ് ആക്ടനുസരിച്ച് എടുക്കുന്ന കേസുകള്‍..കണ്ടെടുക്കുന്ന നിരോധിത മയക്കുമരുന്നിന്റെ തൂക്കമനുസരിച്ച് ജാമ്യത്തിന് സാധ്യതയുണ്ട്. തൂക്കമനുസരിച്ച് ശിക്ഷകള്‍ ചെറുത്, ഇടത്തരം, വാണിജ്യം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്..ഉദാഹരണത്തിന് കഞ്ചാവ് ഒരു കിലോയ്ക്ക് താഴെയാണെങ്കില്‍ (ചെറുത്) സ്റ്റേഷന് ജാമ്യം ലഭിക്കും. ശിക്ഷ ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ്..കഞ്ചാവ് ഒരുകിലോഗ്രാം മുതല്‍ 20 കിലോഗ്രാംവരെയാണെങ്കില് ഒരു ലക്ഷംരൂപയും പത്ത് വര്‍ഷംവരെ കഠിന തടവുമാണ് പിഴ. 20 കിലോയ്ക്ക് മുകളില്‍ (വാണിജ്യം) 10 മുതല്‍ 20 വര്‍ഷംവരെ തടവും രണ്ട് ലക്ഷംവരെ പിഴയും ലഭിക്കും..ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച് കോടതിക്ക് വിവേചനാധികാരമുണ്ട്..എംഡിഎംഎയുടെ തൂക്കം 0.5 ഗ്രാമില്‍ താഴെയാണെങ്കിലും (ചെറുത്) ജാമ്യം ലഭിക്കും. 20 ഗ്രാംവരെ ഇടത്തരമായും 20 ഗ്രാമിന് മുകളില്‍ വാണിജ്യ വിഭാഗമായും കണക്കാക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates