ചുവന്ന രക്താണുക്കളിൽ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നത്..ഇരുമ്പിന്റെ അഭാവം, ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെയും ബാധിക്കും. ശരീരത്തിൽ ഇരുമ്പിൻ്റെ അംശം കുറയുമ്പോഴുള്ള ലക്ഷണങ്ങൾ:.തളർച്ചയും ക്ഷീണവുംചെറിയ ജോലികൾ ചെയ്താലും വേഗം ക്ഷീണം തോന്നുക. പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലചുറ്റുകയോ തളരുകയോ ചെയ്യുക.ചർമനിറംചർമം, ചുണ്ടുകൾ, കണ്ണിൻ്റെ താഴെഭാഗത്ത് വിളർച്ച പ്രത്യക്ഷപ്പെടുക. നിറം മങ്ങിയതായി തോന്നാം..മുടി കൊഴിച്ചിൽസാധാരണയേക്കാൾ കൂടുതൽ മുടി പൊഴിയുന്നത് ഇരുമ്പിൻ്റെ അഭാവത്തിൻ്റെ ഒരു സൂചനയായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു..ശ്വാസംമുട്ടൽപടികൾ കയറുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുക. ഹൃദയം വേഗത്തിൽ ഇടിക്കുന്നതുപോലെ തോന്നുക.ശ്രദ്ധക്കുറവ്കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്. ഇടയ്ക്കിടെ തലവേദന ഉണ്ടാകുക.