നിങ്ങൾ ഒരു 'പീപ്പിൾ പ്ലീസർ' ആണോ? മറ്റുള്ളവരുടെ അംഗീകാരം കിട്ടുന്നതിനായി ഉത്കണ്ഠാകുലരാവാറുണ്ടോ? ഇത് 'സോഷ്യോട്രോപ്പി' എന്ന വ്യക്തിത്വ സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്..അതായത്, ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള മാർഗമായി മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിലും അവരുടെ അംഗീകാരം നേടുന്നതിലും അമിതമായ ഉത്കണ്ഠ തോന്നുക. ഈ പെരുമാറ്റം ഒരു മാനസികാരോഗ്യാവസ്ഥയുടെ ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു. 'പീപ്പിൾ പ്ലീസിങ്' രീതി എങ്ങനെ മാറ്റിയെടുക്കാം..ലളിതമായി തുടങ്ങാംപെട്ടെന്നുള്ള മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കാം. അതുകൊണ്ട് ചെറുതായി തുടങ്ങാം. ചെറിയ കാര്യങ്ങളിൽ 'നോ' പറഞ്ഞു തുടങ്ങുക. നേരിട്ട് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആദ്യം ടെക്സ്റ്റിലൂടെ 'നോ' അറിയിക്കാം. ചെറിയ കാര്യങ്ങളിൽ നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ പറയുക. കാര്യങ്ങൾ ആവശ്യപ്പെട്ടു തുടങ്ങുക..അതിരു നിശ്ചയിക്കുകനിങ്ങളുടെ പരിധി തിരിച്ചറിയുകയും വ്യക്തമായ അതിരുകൾ സ്ഥാപിക്കുകയും ചെയ്യുക. ആരെങ്കിൽ നിങ്ങളോട് കൂടുതലായി ആവശ്യപ്പെട്ടാൽ അത് നിങ്ങളുടെ പരിധിക്ക് അപ്പുറത്താണെന്ന് കൃത്യമായി അറിയിക്കുക. ആദ്യം അൽപം ബുദ്ധിമുട്ട് തോന്നുമെങ്കിൽ പിന്നീട് നിങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കും..ലക്ഷ്യങ്ങളും മുൻഗണനകളും നിശ്ചയിക്കുകനിങ്ങളുടെ സമയം എവിടെ ചെലവഴിക്കണമെന്ന് പരിശോധിക്കുക. ആരെയാണ് നിങ്ങൾ സഹായിക്കാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ വളർച്ചയെ സഹായിക്കുന്നതെന്തൊക്കെ. ഇത് നിങ്ങളുടെ മുൻഗണനകൾ, എന്തെങ്കിലും കാര്യത്തിനായി നീക്കിവയ്ക്കാൻ നിങ്ങൾക്ക് സമയവും ഊർജ്ജവും ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സഹായിക്കും..സമയം ചോദിക്കുകആരെങ്കിലും ഒരു സഹായം ആവശ്യപ്പെട്ടാലുടൻ 'യെസ്' എന്ന് പറയുന്നതിന് പകരം, ചിന്തിക്കാൻ അൽപം സമയം ആവശ്യപ്പെടുക. നിങ്ങളുടെ ഉടനടിയുള്ള യെസ് നിങ്ങളെ കടപ്പാടും അമിത പ്രതിബദ്ധതയും ഉള്ളവനാക്കി മാറ്റിയേക്കാം. സമയം ആവശ്യപ്പെടുന്നതിലൂടെ സഹായം ചെയ്യണോ വേണ്ടയോ എന്ന് ശരിയായി തീരുമാനിക്കാനാകും..പ്രശ്നം കണ്ടെത്തുകപീപ്പിൾ പ്ലീസിങ് രീതി മറികടക്കാനുള്ള മറ്റൊരു പടി മറ്റുള്ളവർ നിങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നതിന്റെ സൂചനകൾ കണ്ടെത്തുക എന്നതാണ്. എപ്പോഴും നിങ്ങളിൽ നിന്ന് എന്തെങ്കിലും ആഗ്രഹിക്കുകയും എന്നാൽ നിങ്ങൾക്ക് സഹായം ആവശ്യമായി വരുമ്പോൾ കയ്യൊഴിയുകയും ചെയ്യുന്ന ആളുകളെ സൂക്ഷിക്കുക..ബന്ധങ്ങൾ 'വൺ വേ' അല്ലആരോഗ്യകരമായ ബന്ധങ്ങളിൽ ഒരു പരിധിവരെ പരസ്പര സഹകരണം ആവശ്യമാണ്. ഒരാൾ എപ്പോഴും കൊടുക്കുകയും മറ്റൊരാൾ എപ്പോഴും സ്വീകരിക്കുകയും ചെയ്യുന്നുവെങ്കിൽ, അതിനർത്ഥം ഒരാൾ മറ്റേയാൾക്ക് അവർ ആഗ്രഹിക്കുന്നത് ഉറപ്പാക്കാൻ ആവശ്യമായ കാര്യങ്ങൾ ഉപേക്ഷിക്കുന്നു എന്നാണ്..നിങ്ങൾക്ക് സഹായിക്കാൻ തോന്നുമ്പോൾ മാത്രംനിരസിക്കപ്പെടുമെന്ന് ഭയപ്പെടുന്നതു കൊണ്ടോ മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിക്കുന്നതു കൊണ്ടോ മാത്രം കാര്യങ്ങൾ ചെയ്യരുത്.