ചര്‍മ സംരക്ഷണത്തില്‍ സോപ്പിന്റെ കരുതലോടുള്ള ഉപയോഗം ഏറെ പ്രധാനമാണ്..ബാത്തിങ് സോപ്പ് ഏതായാലും ചര്‍മത്തില്‍ നേരിട്ട് തേച്ചുള്ള ഉപയോഗം പ്രതികൂല ഫലമായിരിക്കും നല്‍കുക..കൈകളില്‍ വച്ചു പതപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം..ഷാംപൂകള്‍, ഫെയ്സ് വാഷുകള്‍ മുതലായവയും ചര്‍മത്തില്‍ നേരിട്ടു പുരട്ടുന്നതിനുപകരം അവ വെള്ളം ചേര്‍ന്നു നേര്‍പ്പിച്ചു പുരട്ടാം..മുഖക്കുരു ഉള്ളവര്‍ സോപ്പിന്റെ ഉപയോഗം കുറയ്ക്കാം. മുഖം കഴുകാന്‍ പ്രത്യേകമായി ലഭിക്കുന്ന മെഡിക്കല്‍ സോപ്പുകളോ ലിക്വിഡുകളോ ഉപയോഗിക്കുന്നതാണ് നല്ലത്..ചര്‍മത്തിന്റെ എണ്ണമയം നഷ്ടപ്പെടുത്തും എന്നതാണ് സോപ്പ്, ഷാംപു എന്നിവയിലെ ഉപയോഗത്തിലെ പ്രധാന തിരിച്ചടി..വരണ്ട ചര്‍മക്കാര്‍ ഏതു തരത്തിലുള്ള സോപ്പ് ഉല്പന്നങ്ങള് ഉപയോഗിക്കുമ്പോഴും ഏറ്റവും കരുതല്‍ പുലര്‍ത്തണം..സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം..സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, തേങ്ങാപ്പീര, ചെറുപയര്‍പൊടി, കടലമാവ് തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചു ശരീരം വൃത്തിയാക്കാം..പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ വരള്‍ച്ച കൂടും. അമ്പതു വയസിനുശേഷം അധികം സോപ്പുപയോഗിക്കുന്നത് നല്ലതല്ല.