കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.വളരെ ലളിതമായ ഭക്ഷണം വേണം രാത്രിസമയങ്ങളിൽ കഴിക്കാൻ..കിടക്കുന്നതിനു മുൻപ് മദ്യം, കാപ്പി, ചായ തുടങ്ങിയവ ഉപയോഗിക്കരുത്..ഉറക്ക ഗുളികകള് ഉപയോഗിക്കുന്നതു കൃത്രിമമായി ഉറക്കം നൽകുമെങ്കിലും തൊണ്ടയിലെ പേശികൾ അയവുള്ളതാക്കുന്നതു കൊണ്ട് കൂർക്കം വലിക്ക് കാരണമാകാം..അമിതവണ്ണമുള്ളവർക്കാണ് കൂർക്കംവലി കൂടുതലും ഉണ്ടാകാറുള്ളത്.വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതും കൂർക്കംവലി ഒഴിവാക്കാൻ സഹായിക്കും..കുട്ടികളിലെ തുടർച്ചയായ മൂക്കടപ്പും ജലദോഷവും നിയന്ത്രണ വിധേയമാക്കുമ്പോൾ കൂർക്കംവലി കുറയും