ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍..5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-2ന് പിന്നില്‍..മാഞ്ചസ്റ്ററില്‍ ഇന്ത്യ 9 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു..എന്നാല്‍ ഒറ്റ ടെസ്റ്റിലും ഇതുവരെ വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല..4 തോല്‍വികള്‍, 5 സമനിലകളുമാണ് ഈ മൈതാനത്തെ ഇന്ത്യന്‍ സമ്പാദ്യം..അവസാനം ഇവിടെ കളിച്ച ടെസ്റ്റില്‍ ഇന്ത്യ തോല്‍വി അറിഞ്ഞു. ഇന്നിങ്സിനും 54 റണ്‍സിനുമാണ് പരാജയം..89 വര്‍ഷമായി ഇന്ത്യ കാത്തിരിക്കുകയാണ് ഈ മൈതാനത്ത് ഒരു ടെസ്റ്റ് വിജയിക്കാന്‍..1936ലാണ് ഇന്ത്യ ആദ്യമായി ഇവിടെ ടെസ്റ്റ് കളിച്ചത്. 46ല്‍ വീണ്ടും കളിച്ചു. ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates