ത്രീ ജി/ ഫോര്‍ ജി മൊബൈല്‍ കണക്ടിവിറ്റിയോടെ രാജ്യത്തെ 95 ശതമാനം ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാണെന്ന് കേന്ദ്രം.മാര്‍ച്ച് വരെയുള്ള കണക്ക് അനുസരിച്ച് 95.4 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു..ഗ്രാമങ്ങളില്‍ മാത്രം 39.8 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാണ്..6,44,131 ഗ്രാമങ്ങളില്‍ 6,12,952 ഗ്രാമങ്ങളിലും ത്രീ ജി/ഫോര്‍ ജി മൊബൈല്‍ കണക്ടിവിറ്റി ഉണ്ട്..പത്തുവര്‍ഷം മുന്‍പ് 25 കോടി ജനങ്ങള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ലഭിച്ചിരുന്നത്.ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 2014 മുതല്‍ വര്‍ഷംതോറും 14.26 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്..ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വഴിയാണ് രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ വരെ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തിയത്.രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളേയും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ കണക്റ്റിവിറ്റിയുമായി ബന്ധിപ്പിച്ച് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ബ്രോഡ്ബാന്‍ഡ് സേവനം നല്‍കാനാണ് 'ഭാരത് നെറ്റ്' പദ്ധതി ലക്ഷ്യമിടുന്നത്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates