അയണിന്റെ അഭാവം ആഗോളതലത്തിൽ അഭിമുഖീകരിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ ധാതുവാണ് അയൺ. രോഗപ്രതിരോധ സംവിധാനത്തിനും ധാരണാശേഷി മെച്ചപ്പെടുത്തുന്നതിനും പേശികളുടെ ശക്തിക്കും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും മതിയായ അളവിൽ അയൺ ശരീരത്തിൽ ഉണ്ടാകണം. അയണിന്റെ അഭാവം കുറയ്ക്കാൻ ഇവ ഡയറ്റിൽ ചേർക്കാം.ചീരഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയിൽ 6.5 മൈക്രോഗ്രാം അയൺ അടങ്ങിയിട്ടുണ്ട്. കൂടാതെ അയണിനെ ആഗിരണം സഹായിക്കുന്ന വിറ്റാമിൻ സിയും ചീരയിൽ അടങ്ങിയിട്ടുണ്ട്..മാതളംഹീമോഗ്ലോബിന്റെ കുറവ് പരിഹരിക്കാൻ മാതളനാരങ്ങ സഹായിക്കും. കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കൂട്ടുകയും വിളർച്ച തടയുകയും ചെയ്യുന്നു..മുരിങ്ങയിലമുരിങ്ങയിലയിൽ ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച തടയാൻ സഹായിക്കും..ബീറ്റ്റൂട്ട്അയണിന് പുറമെ ഉയർന്ന അളവിൽ ഫോളിക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു മെച്ചപ്പെടുത്താൻ സഹായിക്കും..ഈന്തപ്പഴംഈന്തപ്പഴം കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം പരിഹരിക്കും. എന്നാൽ ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചു കഴിക്കുക..നെല്ലിക്കവിറ്റിമിൻ സി, വിറ്റാമിൻ ബി, ഇരുമ്പ്, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ നെല്ലിക്ക ഇരുമ്പിന്റെ അഭാവം കുറയ്ക്കാൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് നെല്ലിക്ക..ക്യാരറ്റ് ക്യാരറ്റ് കഴിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കൂട്ടാൻ സഹായിക്കും. ഇത് ഇരുമ്പിന്റെ അഭാവം കുറച്ച് വിളർച്ച തടയും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates