നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉപ്പും പഞ്ചസാരയും..ജങ്ക് ഫുഡ്, സോസുകൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലും ഉപ്പിന്റെയും പഞ്ചസാരയുടെയും സാന്നിധ്യമുണ്ട്..എന്നാൽ ഉപ്പിന്റെയും പഞ്ചസാരയുടെയും അമിതോപയോഗം ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാവുമെന്നാണ് വിദഗ്ദർ പറയുന്നത്..പഞ്ചസാരയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..അധിക പഞ്ചസാര ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതാണ്..സ്ഥിരമായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കും..ഏറ്റവും കൂടുതൽ പഞ്ചസാര ചേർത്ത പാനീയങ്ങൾ കഴിക്കുന്ന മുതിർന്നവരിൽ, ഏറ്റവും കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്..ഉപ്പിന്റെ ദോഷങ്ങൾ നോക്കാം..ഉപ്പ് ഉപയോഗം കൂടുന്നത് രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവയിലേക്ക് നയിക്കാം. .ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി ധമനികളിൽ മർദം വർധിക്കുകയും ചെയ്യും. ക്രമേണ ധമനികളുടെ പാളികൾക്ക് പരിക്കു സംഭവിക്കാനും പ്ലാക്ക് രൂപപ്പെടലിനും സാധ്യതയുള്ളതായി മാറുകയും ചെയ്യും..ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും കഴിക്കുന്നത് ദോഷകരമാണ്. എന്നാലും രണ്ടും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ പഞ്ചസാരയാണ് കൂടുതൽ വില്ലനെന്നാണ് വിദഗ്ധർ പറയുന്നത്.