വീട്ടുമുറ്റത്തെ സ്ഥിരം അലങ്കാര ചെടിയാണ് ചെത്തി. പൂത്തുനിൽക്കുന്ന ചെത്തിപ്പൂക്കൾ കാഴ്ചയിൽ മാത്രമല്ല, ഔഷധ ഗുണത്തിലും കേമനാണ്..നന്നായി പൊക്കം വെയ്ക്കാത്ത ചെറിയ ഇലകളും ഇളം ചുവപ്പ് നിറത്തിലുള്ള പൂക്കളോടും കൂടിയ ചെത്തിയാണ് മരുന്നിനായി ഉപയോഗിക്കുന്നത്..പല നിറത്തിലും പല വലുപ്പത്തിലും ചെത്തികളുണ്ട്. എന്നാൽ ഇവയെല്ലാം മരുന്നായി ഉപയോഗിക്കാറില്ല..ആർത്തവ സമയം ഇവയുടെ പൂക്കൾ വെറുതെ ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. ചെത്തിപൂക്കളിട്ട് വെള്ളം തിളപ്പിച്ച്, അത് നാലിലൊന്നായി വറ്റിച്ച് കുടിക്കുന്നത് ആർത്തവ ദിവസങ്ങളിൽ രണ്ട് നേരം വീതം കുടിക്കുന്നത് നല്ലതാണ്..ചെത്തിപ്പൂവിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീര വേദന കുറയാൻ ഗുണം ചെയ്യും..ചെത്തിപ്പൂവിട്ട് ആവി പിടിക്കുന്നത് ചർമത്തെ അലട്ടുന്ന അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ചെത്തിപ്പൂവ് ഇട്ട് തിളപ്പിച്ച വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടുന്നതും ചര്‍മ പ്രശ്നങ്ങള്‍ കുറയ്ക്കും..ചെത്തിപ്പൂവും വെറ്റിലയും തുളസിയും ചേർത്ത് തിളപ്പിച്ച എണ്ണ തലയിൽ പുരട്ടുന്നത് താരൻ മാറാൻ നല്ലതാണ്.