കേരളത്തിൽ റെക്കോർഡ് ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഈ സാചര്യത്തിൽ പുറത്തിറങ്ങുമ്പോൾ ബാഗിൽ നിർബന്ധമായും കരുതേണ്ട ചില സാധനങ്ങളുണ്ട്..വെള്ളക്കുപ്പിവേനൽക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നിർജ്ജലീകരണം. ഇത് ഒഴിവാക്കാൻ ഒരു കുപ്പി തിളപ്പിച്ചാറ്റിയ വെള്ളം ബാഗിൽ കരുതാം. ഇടയ്ക്കിടെ വെള്ളം കുടിക്കാനും ഓർക്കുക..സൺസ്ക്രീൻ വേനൽക്കാലത്ത് പ്രത്യേകിച്ച്, സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം കിട്ടുന്നതിന് സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. എസ്പിഎഫ് 50 പ്ലസ് സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്..കുടയും സൺഗ്ലാസുംനേരിട്ടുള്ള വെയിലിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ കുടയോ തൊപ്പിയോ കയ്യിൽ കരുതുന്നത് നല്ലതാണ്. അതുപോലെ ചർമത്തിനെന്ന പോലെ കണ്ണിന് സൺ പ്രോട്ടക്ഷൻ നൽകുന്നതിന് യുവി പ്രോട്ടക്ഷൻ ഉള്ള സൺഗ്ലാസും കരുതണം..വെറ്റ് ടിഷ്യുമുഖം ഇടയ്ക്ക് തുടച്ച് ഫ്രഷ് ആയി നിലനിർത്താൻ വെറ്റ് ടിഷ്യു നല്ലതാണ്..ഒആർഎസ്ശരീരത്തിന് പെട്ടെന്ന് തളർച്ച അനുഭവപ്പെട്ടാൽ ഒആർഎസ് ലായനി വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആശ്വസമാണ്..ഡിയോഡറൻ്റ്വേനൽക്കാലത്ത് വിയർപ്പിന്റെ പ്രശ്നങ്ങൾ സാധാരണമാണ്. അതുകൊണ്ട് തന്നെ ഡിയോഡറൻ്റ് കരുതുന്നത് ഇത് പരിഹരിക്കാൻ സഹായിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates