കെഎസ്ആര്‍ടിസി ബസ് എവിടെ എത്തി, എപ്പോള്‍ എത്തും ഇതെല്ലാം യാത്രക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.കെഎസ്ആര്‍ടിസി ബസുകളുടെ ലൈവ് ബസ് സ്റ്റാറ്റസ് അടക്കം ഇപ്പോള്‍ ചലോ ആപ്പില്‍ ലഭ്യമാണ്, പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ലൗണ്‍ലോഡ് ചെയ്യാം.സ്റ്റോപ്പിലേക്ക് എത്ര മിനിറ്റിനുള്ളില്‍ ബസ് എത്തും, വരുന്ന ബസില്‍ സീറ്റുണ്ടോ, പിന്നാലെ മറ്റ് ബസുകളുണ്ടോ തുടങ്ങിയ വിവരങ്ങളും ലഭിക്കും.ട്രെയിന്‍ ലൈവ് സ്റ്റാറ്റസ് അറിയുന്ന നിരവധി ആപ്പുകള്‍ക്ക് സമാനമായി തത്സമയ ലൊക്കേഷന്‍ വിവരം മാപ്പില്‍ ലഭ്യമാണ്.ടിക്കറ്റ് മെഷീനിലെ ജിപിഎസ് ഡേറ്റ ഉപയോഗിച്ചാണ് ഇന്‍ഫര്‍മേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സ്റ്റോപ്പിലെത്തി ആപ് തുറന്ന് മാപ്പ് നോക്കി നിശ്ചിത ചുറ്റളവിലെ ബസുകള്‍ കാണാനാകും..യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സ്വീകരിച്ചാണ് വിവരങ്ങള്‍ ലഭ്യമാക്കുക. പോകേണ്ട ബസ് സെലക്ട് ചെയ്താല്‍ അതിന്റെ നിലവിലെ ലൊക്കേഷനടക്കമുള്ളവ അറിയാം.ബസില്സീറ്റുണ്ടെങ്കില് പച്ച, ഇല്ലെങ്കില്‍ ചുവപ്പ് നിറം കാണിക്കും, ടിക്കറ്റ് യന്ത്രവുമായി ബന്ധിപ്പിച്ചാണ് ആപ് പ്രവര്‍ത്തിക്കുന്നത്.എന്റര്‍ ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ബസില്‍ സീറ്റുണ്ടോ എന്ന വിവരം യാത്രക്കാര്‍ക്ക് ലഭ്യമാകുക.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates