ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ ഇന്ന് വളരെ ചുരുക്കമാണ്. അധികമാകുന്ന ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെ ദിവസങ്ങളോളം സൂക്ഷിക്കാന്‍ ഫ്രിഡ്ജ് ഉണ്ടെങ്കില്‍ സഹായകരമാണ്..എന്നാല്‍ ഭക്ഷണ വസ്തുക്കളെല്ലാം കൂടി ഫ്രിഡ്ജില്‍ തിക്കികൂട്ടി വെച്ചാല്‍ അണുബാധയ്ക്കും ദുര്‍ഗന്ധം ഉണ്ടാവാനും ഭക്ഷണ സാധനങ്ങള്‍ പെട്ടെന്ന് കേടാവാനും സാധ്യത കൂടുതലാണ്..എന്നാല്‍ ഒരു കഷ്ണം നാരങ്ങ കൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാം..സ്ട്രസ് പഴമായ നാരങ്ങ മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം ഒഴിവാക്കാനും വായും ഫ്രഷ് ആകാനും സഹായിക്കും..കൂടാതെ നാരങ്ങയില്‍ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം പെട്ടെന്ന് ബാക്ടീരിയയുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ സഹായിക്കും..നാരങ്ങയില്‍ ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം പെട്ടെന്ന് കേടാകാതെ ഫ്രഷ് ആയി നിലനിര്‍ത്താന്‍ സഹായിക്കും..ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ അമിതമായി തിക്കി വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫ്രിഡ്ജില്‍ സാധനങ്ങള്‍ നിറയുന്നത് അവയുടെ പ്രവര്‍ത്തന ക്ഷമത കുറയ്ക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates