സിനിമയിലും രാഷ്ട്രീയത്തിലും വിജയക്കൊടി പാറിപ്പിച്ച വ്യക്തിയാണ് തമിഴ് നടൻ വിജയ്.അദ്ദേഹത്തിന്റെ അമ്മ ഉണ്ടാക്കുന്ന സക്കരൈ പൊങ്കലാണ് താരത്തിന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്ന്..മധുരവും നെയ്യിന്റെ മണവും നിറഞ്ഞ ഈ പരമ്പരാഗത ദക്ഷിണേന്ത്യൻ വിഭവം ഉത്സവകാലങ്ങളിലും പ്രത്യേക ദിവസങ്ങളിലും പ്രധാനിയാണ്..വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാനാകുന്ന സക്കരൈ പൊങ്കൽ നിങ്ങൾക്കും പരീക്ഷിക്കാം..ആവശ്യമായ സാധനങ്ങൾ:പച്ചരി – 1/2 കപ്പ്ചെറുപയർ പരിപ്പ് – 1/4 കപ്പ്ശർക്കര – 1 മുതൽ 1.5 കപ്പ് വരെ (മധുരത്തിനനുസരിച്ച്)വെള്ളം – 3 കപ്പ്പാൽ – 1/4 കപ്പ്നെയ്യ് – 4-5 ടേബിൾസ്പൂൺഅണ്ടിപ്പരിപ്പ് – 8-10 എണ്ണംഉണക്കമുന്തിരി – 1 ടേബിൾസ്പൂൺഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ.തയാറാക്കുന്ന വിധംആദ്യം ചെറുപയർ പരിപ്പ് ചുവന്ന നിറമാകുന്നതുവരെ ചെറുതീയിൽ വറുത്തെടുക്കുക..വറുത്ത പരിപ്പും പച്ചരിയും നന്നായി കഴുകി, 3 കപ്പ് വെള്ളവും 1/4 കപ്പ് പാലും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. 4-5 വിസിൽ വരുന്നത് വരെ കാത്തിരിക്കുക. ചോറും പരിപ്പും നന്നായി ഉടഞ്ഞു വരണം..മറ്റൊരു പാത്രത്തിൽ ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. ഇതിലെ അഴുക്ക് കളയാൻ അരിച്ചെടുക്കുന്നത് നന്നായിരിക്കും..വേവിച്ചു വെച്ചിരിക്കുന്ന അരി-പരിപ്പ് മിശ്രിതത്തിലേക്ക് ശർക്കര പാനി ചേർക്കുക. ഇത് ചെറിയ തീയിൽ 5-7 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക..ശർക്കരപ്പാനിയിലേക്ക് ഏലയ്ക്കാപ്പൊടി ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ഇളക്കുക..ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് പൊങ്കലിന് മുകളിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates