രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വീടും വസ്ത്രവും ഭക്ഷണവും അലങ്കാരങ്ങളുമെല്ലാം ത്രിവർണമയമാക്കാം..വീടുകൾ ത്രിവർണ പതാകകൾ, ബണ്ടിംഗുകൾ, സ്ട്രീമറുകൾ, ബലൂണുകൾ തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിക്കാം..പൂർണമായും ത്രിവർണ തീമിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിന് പകരം ദൈനംദിന വസ്ത്രങ്ങൾക്കൊപ്പം ത്രിവർണ ആക്സസറികൾ ചേർക്കുന്നതാണ് യുവാക്കൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്..ഹെയർബാൻഡ്, സ്കാർഫ്, സ്റ്റോൾ, ക്യാപ്, ബ്രേസ്ലെറ്റ്, റിസ്റ്റ്ബാൻഡ്, ഹെയർ ക്ലിപ്പ്, ബ്രൂച്ച് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം..വിപണിയിൽനിന്ന് അലങ്കാര വസ്തുക്കൾ വാങ്ങുന്നതിന് പകരം വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ക്രാഫ്റ്റുകൾ തയ്യാറാക്കാം..തുണിയിൽ കുങ്കുമനിറം, വെള്ള, പച്ച എന്നീ നിറങ്ങൾ ഉപയോഗിച്ച് ടോട്ട് ബാഗ് അലങ്കരിക്കുകയും നടുവിൽ അശോകചക്രം വരയ്ക്കുകയും ചെയ്യാം..സ്വാതന്ത്ര്യദിനത്തിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചെറിയ സമ്മാനങ്ങൾ നൽകാം. ബാഡ്ജുകൾ, സ്റ്റിക്കറുകൾ, റിബണുകൾ, മറ്റ് ചെറിയ ആക്സസറികൾ എന്നിവ ഇതിനായി ഉപയോഗിക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates