ചായയുണ്ടാക്കാന്‍ മിക്കവാറും പേര്‍ക്ക് അറിയാം. എന്നാല്‍ നല്ല ചായയുണ്ടാക്കാന്‍ പലര്‍ക്കും അറിയില്ല..ചായ ഉണ്ടാക്കുമ്പോൾ ചില ടിപ്സ് ചെയ്താൽ ആർക്കും നല്ല ചായ ഉണ്ടാക്കാം..ചായ ഉണ്ടാക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഏത് കടുപ്പത്തിലുള്ള ചായയാണ് വേണ്ടത് എന്നതാണ്. അത്യാവശ്യം കടുപ്പമുള്ള ചായയാണെങ്കിൽ തുല്യ അളവില്‍ വെള്ളവും പാലും വേണം..കൊഴുപ്പുള്ള പാലാണ് ഏറ്റവും നല്ലത്. തീരെ കൊഴുപ്പ് കുറഞ്ഞതാണെങ്കില്‍ വെള്ളത്തേക്കാള്‍ അല്പം കൂടുതല്‍ പാലെടുത്ത് വെള്ളത്തോടൊപ്പം തിളപ്പിക്കണം..ഇതിലേയ്ക്ക് ചായപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ക്കാം. കടുപ്പമുളള ചായയെങ്കില്‍ ചായപ്പൊടിയുടെ അളവ് കൂടുതല്‍, അല്ലെങ്കില്‍ കുറവ് എന്നതായിരിയ്ക്കും ക്രമം..ചായ കുറവ് തീ അല്ലെങ്കില്‍ മീഡിയം തീയില്‍ നല്ലതുപോലെ തിളയ്ക്കണം..കടുപ്പം കുറഞ്ഞ ചായ വേണമെന്നുള്ളവര്‍ കൂടുതല്‍ നേരം തിളപ്പിയ്ക്കേണ്ട. എന്നാല്‍ നല്ലത് പോലെ തിളയ്ക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ചായയ്ക്ക് ഗുണമുണ്ടാകില്ല..ചായ നല്ലത് പോലെ തിളച്ച ശേഷം ഇത് ഒരു പാത്രം കൊണ്ട് 1 മിനിറ്റിന് അടച്ചു വയ്ക്കണം. ശേഷം ഊറ്റിയെടുത്ത് അല്പം ഉയരത്തില്‍ പിടിച്ച് ഒന്ന് രണ്ട് തവണ ആറ്റിയെടുക്കാം. ഇത് ചായയുടെ ഗുണം വര്‍ദ്ധിപ്പിയ്ക്കും..ആവശ്യത്തിനുള്ള കടുപ്പം അനുസരിച്ച് ചായ തിളപ്പിയ്ക്കുന്ന സമയം വ്യത്യാസപ്പെടുത്താം. പാല് കൂടുതല്‍ വേണമെന്നുള്ളവര്‍ കൂടുതല്‍ പാല് ചായ തിളപ്പിയ്ക്കുമ്പോള്‍ ചേര്‍ക്കണം..ചായയില്‍ ഏലയ്ക്കാ, ഇഞ്ചി എന്നിവ ചേര്‍ക്കുന്നവര്‍ പാലും വെള്ളവും വയ്ക്കുമ്പോള്‍ ഇവ ചതച്ചിടുക. സ്ഥിരമായി ഈ രുചി വേണമെങ്കില്‍ ചായപ്പൊടിയില്‍ ഏലയ്ക്ക ചതച്ചിടാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates