പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയതാണ് മാളവിക മോഹനൻ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രം ഹൃദയപൂർവ്വമാണ് മാളവികയുടെ പുതിയ ചിത്രം.ചിത്രത്തിന് തിയേറ്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഹൃദയപൂർവ്വം സിനിമയിൽ ഹരിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.കഥാപാത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്..ഛായാഗ്രഹകൻ മോഹനന്റെ മകളായ മാളവിക ഇന്ന് സൗത്ത് ഇന്ത്യൻ സിനിമകളിലും ബോളിവുഡ് സിനിമകളിലും എല്ലാം സജീവമാണ്..മലയാളിയാണെങ്കിലും മാളവിക മോഹനൻ പഠിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates