ഫോട്ടോഷൂട്ടുകൾഫോട്ടോഷൂട്ടുകളിലൂടെ ഫാഷൻ പ്രേമികളുടെ കൈയടി നേടാറുള്ള നടിയാണ് മാളവിക മോഹനൻ..വെള്ളച്ചാട്ടത്തിന് മുന്നിൽവെള്ളച്ചാട്ടത്തിന് മുന്നിൽ നിന്നുള്ള തന്റെ മനോഹരമായ ചില ചിത്രങ്ങളാണ് മാളവികയിപ്പോൾ പങ്കുവച്ചിരിക്കുന്നത്..ലുക്ക്ചുവപ്പ് നിറത്തിലുള്ള ബ്ലൗസും സ്കേർട്ടും അണിഞ്ഞ ചിത്രങ്ങളാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്..കാടിന്റെ മടിത്തട്ടിൽ'എൻ്റെ ആത്മാവ് ഏറ്റവും സന്തോഷിക്കുന്ന ഇടം. സമൃദ്ധമായ വനത്തിന്റെ മടിത്തട്ടിൽ, ഏറ്റവും മനോഹരമായ വെള്ളച്ചാട്ടത്തിന് താഴെ, എന്റെ മുഖത്ത് മഞ്ഞു വീഴുന്നു. ഓരോ ശ്വാസത്തിലും കാടിന്റെ ഗന്ധം, മരങ്ങൾക്കിടയിലൂടെ സൂര്യരശ്മികൾ എന്റെ മുഖത്തേക്ക് പതിക്കുന്നു'. - മാളവിക കുറിച്ചു..അരുവികൾ ചാടിക്കടന്ന്'ഈ മനോഹരമായ ചിത്രങ്ങൾ പകർത്താൻ ഞങ്ങൾ ഒരു തടാകത്തിൽ ഇറങ്ങി, ചെറിയ അരുവികൾ ചാടിക്കടന്ന് ഒരു വെള്ളച്ചാട്ടത്തിലെത്തി എന്നും' മാളവിക കുറിച്ചിട്ടുണ്ട്..ഹൃദയപൂർവംമോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ഹൃദയപൂർവം ആണ് മാളവികയുടെ പുതിയ ചിത്രം..മലയാളത്തിൽക്രിസ്റ്റി എന്ന ചിത്രത്തിന് ശേഷം മാളവികയെത്തുന്ന മലയാള ചിത്രം കൂടിയാണിത്..ലൊക്കേഷൻ ചിത്രങ്ങളുംഅടുത്തിടെ ഹൃദയപൂർവം സെറ്റിൽ ജോയിൻ ചെയ്ത വിവരം മാളവിക പങ്കുവച്ചിരുന്നു. ലൊക്കേഷൻ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates