നടി മീര നന്ദൻ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ശ്രീജുവാണ് താരത്തിന്റെ വരൻ..അഞ്ച് ലുക്കുകളാണ് മീര നന്ദൻ വിവാഹത്തിനായി തെരഞ്ഞെടുത്ത്. പേസ്റ്റൽ നിറത്തിനാണ് താരം കൂടുതൽ പ്രാധാന്യം നൽകിയത്..മെഹന്തിതാരത്തിന്റ മെഹന്തി ലുക്ക് വളരെ സിംപിളായിരുന്നു. വി നെക്കിലുള്ള പിങ്ക് ലോങ് ഗൗണാണ് താരം തെരഞ്ഞെടുത്തത്. മലയാളത്തിന്റെ താരസുന്ദരികളെല്ലാം പങ്കെടുത്ത ചടങ്ങ് വന് ആഘോഷമായിരുന്നു..ഹല്ദിപിങ്ക് നിറത്തില് വരുന്ന പലാസോ ലെഹങ്കയാണ് താരം അണിഞ്ഞത്. ഗോള്ഡന് ത്രെഡ് വര്ക്കില് വരുന്ന ഡ്രസ് അതിമനോഹരമായിരുന്നു. ചുവപ്പ്, പച്ച കല്ലുകള് പതിപ്പിച്ച വളയും നെക്ലസുമാണ് താരം അഞ്ഞത്. മുടി ലൂസ് ഹെയര് ചെയ്ത് മിനിമല് മേക്കപ്പിലാണ് താരം എത്തിയത്..സംഗീത് സംഗീത് ലുക്കിലും താരം എത്തിയത് പേസ്റ്റല് കളറിലുള്ള ലെഹങ്ക അണിഞ്ഞതാണ്. നീല ടോപ്പിനൊപ്പം വിവിധ നിറങ്ങളിലുള്ള സ്കര്ട്ടാണ് നല്കിയത്. പിങ്ക് നിറത്തിലുള്ള ചോക്കറും അതിന് ഇണങ്ങുന്ന കമ്മലും വളയുമാണ് താരം അണിഞ്ഞത്. അതിനൊപ്പം തലയില് മുത്തുകള് കൊണ്ടുള്ള ബോയും അണിഞ്ഞിരുന്നു..താലികെട്ട്ഗുരുവായൂരില് വച്ചായിരുന്നു താരത്തിന്റെ വിവാഹം അതിനാല് തന്നെ മിനിമല് ലുക്കാണ് താരം തെരഞ്ഞെടുത്തത്. പേസ്റ്റല് ക്രീമിലുള്ള പട്ട് സാരിയും ഹൈ നെക്ക് ബ്ലൗസുമാണ് താരം ധരിച്ചത്. ഇതിനൊപ്പം മത്തുകളില് വരുന്ന ഷോ മാലയും നെക്ലസുമാണ് അണിഞ്ഞത്. ചെറിയ നെറ്റിച്ചുട്ടിയും ധരിച്ചിരുന്നു..വിവാഹവിരുന്ന്പേസ്റ്റല് ഗ്രീനില് വരുന്ന പട്ട് സാരിയാണ് താരം അണിഞ്ഞിരുന്നത്. വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള കല്ലുകള് പതിപ്പിച്ച ആഭരണങ്ങളാണ് തെരഞ്ഞെടുത്തത്. മുടി പിന്നോട്ട് കെട്ടി മുല്ലപ്പൂ വെച്ചിരുന്നു. നെറ്റിച്ചുട്ടി അണിഞ്ഞത് ലുക്കിനെ കൂടുതല് മനോഹരമാക്കി..വിവാഹസല്ക്കാരംബേബി പിങ്ക് നിറത്തിലുള്ള പട്ട് സാരിയിലാണ് താരം എത്തിയത്. മിനിമല് ലുക്കാണ് താരം ഇതിനായും തെരഞ്ഞെടുത്തത്. കല്ലുകള് പതിപ്പിച്ച ആഭരണങ്ങളും നെറ്റിച്ചുട്ടിയും ആണ് ആക്സസറീസ് ആയി തെരഞ്ഞെടുത്തത്.