യാത്രയ്ക്കിടയിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വൃത്തിയുള്ള ശുചിമുറികൾ..എന്നാൽ അതിനൊരു പരിഹാരമായി ‘ക്ലൂ ആപ്പ്’(KLOO ) പുറത്തിറക്കിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്..യാത്രക്കാർക്ക് അവരുടെ ലൊക്കേഷന്‍ സമീപമുള്ള സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്ലറ്റ് സൗകര്യങ്ങള്‍ സുഗമമായി കണ്ടെത്തുന്നതിനായുള്ള അപ്ലിക്കേഷനാണ് ക്ലൂ ആപ്പ്..ശുചിത്വ മിഷൻ നിശ്ചയിച്ച മാനദണ്ഡത്തിലുള്ള മികച്ച റേറ്റിംഗ് നൽകിയിട്ടുളള ടോയലറ്റുകളെയാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്..ശുചിമുറിയുടെ പ്രവർത്തന സമയവും, പാർക്കിങ് സൗകര്യവും ആപ്പിലൂടെ അറിയാനാകും..ടോയ്ലറ്റുകളുടെ നിലവാരം ഉപയോക്താക്കൾക്ക് നേരിട്ട് രേഖപ്പെടുത്താൻ സാധിക്കും..സര്‍ക്കാര്‍ നിര്‍മ്മിച്ച 1832 'ടേക്ക് എ ബ്രേക്ക്' (Take a Break) കേന്ദ്രങ്ങളില്‍ മികച്ച റേറ്റിങ്ങുള്ളവയും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates