മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ അസാധാരണമായി ഉയരുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഗോഡ്സില്ല എൽനിനോ..ഇത് ലോകമെമ്പാടുമുള്ള മഴ, താപനില, ചുഴലിക്കാറ്റുകൾ, വരൾച്ച എന്നിവയെ സ്വാധീനിക്കും.എൽ നിനോയുടെ ആഗമനം ഇന്ത്യയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയുടെ അളവ് കുറയ്ക്കാനും വൻതോതിലുള്ള വരൾച്ചയ്ക്കും എൽനിനോ കാരണമാകും.മഴയുടെ അളവ് കുറയുകയോ അസമമായി വിതരണം ചെയ്യപ്പെടുകയോ ചെയ്യാം.ചില പ്രദേശങ്ങളിൽ വരൾച്ചയും ജലക്ഷാമവും ഉണ്ടാകാം.രാജ്യത്തെ കാർഷിക മേഖലയെ എൽ നിനോ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.എൽ നിനോയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്ത്യ അത്യാധുനിക സമുദ്ര നിരീക്ഷണ സംവിധാനത്തെ ആശ്രയിക്കുകയാണ്.സമുദ്രോപരിതല താപനില, തിരമാലകൾ, കാറ്റിന്റെ വേഗം, കടലിലെ ജലപ്രവാഹം, ലവണാംശം, സമുദ്രത്തിന്റെ വിവിധ ആഴങ്ങളിലെ താപനില എന്നിവയാണ് ഈ സംവിധാനങ്ങളിലൂടെ തുടർച്ചയായി നിരീക്ഷിക്കുന്നത്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates